
ആലപ്പുഴ: ജില്ലാ പഞ്ചായത്ത് മാരാരിക്കുളം ഡിവിഷനിൽ നടപ്പിലാക്കിവരുന്ന സ്കൂൾ ആർട്ട് പ്രോഗ്രാമിന്റെ ഭാഗമായി പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികൾക്കായി ചിത്രകലാ ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഷീന സനൽകുമാർ ഉദ്ഘാടനം ചെയ്തു.
മാരാരിക്കുളം ഡിവിഷനിലെ 14 സ്കൂളുകളിലായി ആയിരത്തോളം വിദ്യാർത്ഥികളെ വിവിധ ഘട്ടങ്ങളിലായി ചിത്രകലാ പരിശീലനത്തിന്റെ ഭാഗമാക്കുകയാണ് ലക്ഷ്യം.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ഡി. അമ്പുജാക്ഷൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.ആർ.റിയാസ് സ്വാഗതം പറഞ്ഞു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ഡി.പി.ശ്രീജ മുഖ്യാതിഥിയായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |