SignIn
Kerala Kaumudi Online
Monday, 02 November 2026 5.12 AM IST

തുളസിക്കിറ്റ് വിതരണം

അമ്പലപ്പുഴ: അഖില ഭാരത നാരായണീയ മഹോത്സവ സമിതിയുടെ ആഭിമുഖ്യത്തിൽ 11 -മത് നാരായണീയ മഹോത്സവമായ വാസുദേവാമൃതം ഡിസംബർ 25 മുതൽ 31 വരെ അമ്പലപ്പുഴയിൽ നടക്കും.തുളസി ജൻമോത്സവത്തിന്റെ ഭാഗമായുള്ള തുളസ്സി വിത്ത് വിതരണത്തിന്റെ ഉദ്ഘാടനം 3ന് നടക്കും. രാവിലെ 9.30ന് അമ്പലപ്പുഴ ശ്രീകൃഷണ സ്വാമിക്ഷേത്രത്തിൽ നിന്ന് പൂജിച്ച തുളസി വിത്തുകൾ നാരായണ നാമജപത്തോടെ വൃന്ദാവൻ ടൂറിസ്റ്റ് ഹോമിൽ എത്തിക്കും തുടർന്ന് അമ്പലപ്പുഴ വിജയകുമാർ വിതരണം ഉദ്ഘാടനം ചെയ്യും.തുളസി വിത്ത്,ചെടിച്ചട്ടി,ജപച്ചരട് , നാരായണ മന്ത്രജപഗണന യന്ത്രം,ഗോപിചന്ദനം തുടങ്ങിയവയാണ് തുളസിക്കിറ്റിലുള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL