SignIn
Kerala Kaumudi Online
Monday, 02 November 2026 5.13 AM IST

ലഹരിക്കെതിരെ ഫുട്ബാൾ ടൂർണമെന്റ്

lojkl

മുഹമ്മ: ഓപ്പറേഷൻ തൂഫാൻ ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി മുഹമ്മ പൊലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു ഫുട്ബാൾ ടൂർണമെന്റ് നടത്തി. മുഹമ്മ എ ബി വിലാസം ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടന്ന ടൂർണ്ണമെൻ്റ് ചേർത്തല ഡി വൈ. എസ്. പി എസ്. മഞ്‌ജുലാൽ ഉദ്ഘാടനം ചെയ്തു. എസ്. എച്ച്. ഒ മനോജ് കൃഷ്ണൻ അദ്ധ്യക്ഷനായി. എ ബി വിലാസം ഹയർ സെക്കൻഡറി സ്‌കൂൾ മുഹമ്മ,​സെന്റ് മാത്യൂസ് കണ്ണങ്കര , തണ്ണീർമുക്കം ഗവ.ഹൈസ്‌കൂൾ, മദർ തെരേസ ഹൈസ്‌കൂൾ മുഹമ്മ , കെ.ഇ കാർമ്മൽ സ്‌കൂൾ തുടങ്ങിയവർ പങ്കെടുത്തു. തണ്ണീർമുക്കം ഗവ. സ്കൂൾ ജേതാക്കളായി. ജനമൈത്രി ഭാരവാഹികളായ ജിതിൻ പട്ടാറ,സ്വപ്‌ന സാബു, പരിശീലകരായ എഫ്.സി കളത്തിവീട് സുധീഷ്, ശ്രീജിത്ത്,അർജ്ജുൻ,സിവിൽ പൊലീസ് ഓഫീസർമാരായ ഇ.വി. ബൈജു, കെ.ബിജുമോൻ,സി.റജിമോൻ,എം.എസ്. ഉത്തമൻ, ഇൻസാർ പറമ്പൻ, അബിൻ കുമാർ എന്നിവർ സംസാരിച്ചു. എസ്.വീനസ് സ്വാഗതവും എസ്. സോംജിത്ത് നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL