SignIn
Kerala Kaumudi Online
Tuesday, 03 November 2026 5.47 AM IST

കൈയേറ്റം ഒഴിപ്പിക്കണം

bjp

ആലപ്പുഴ: അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള രണ്ടാം നമ്പർ ഷോപ്പിംഗ് കോംപ്ലക്സിൽ വാടകച്ചട്ടങ്ങൾ ലംഘിച്ച് കാലങ്ങളായി ചില വ്യക്തികൾ കൈവശം വച്ചിരിക്കുന്ന കടകൾ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി അമ്പലപ്പുഴ മണ്ഡലം കമ്മിറ്റി പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി. ലക്ഷക്കണക്കിന് രൂപയുടെ വരുമാന നഷ്ടമാണ് പഞ്ചായത്തിന് ഉണ്ടാകുന്നതെന്നും ഇവ സുതാര്യമായി പുനർലേലം നടത്തണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. ജില്ലാ വൈസ് പ്രസിഡന്റ് അരുൺ അനിരുദ്ധൻ, മണ്ഡലം പ്രസിഡന്റ് രജിത്ത് രമേശൻ, പാർലമെന്ററി പാർട്ടി ലീഡർ ശ്രീലേഖ രമേശ്‌ , രതീഷ്, ദിനേശൻ, മനോജ്‌ കുമാർ, മനീഷ്, സ്നേജിത രതീഷ് എന്നിവരടങ്ങിയ സംഘമാണ് പരാതി നൽകിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL