
ആലപ്പുഴ: ബി.ജെ.പി. ആലപ്പുഴ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ ജനസഭ സോണൽ സെക്രട്ടറി ജി. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. എല്ലാ മേഖലയിലും കേരളത്തെ സമ്പൂർണ്ണമായി തകർത്ത ഇടതു ,വലതു മുന്നണികൾ ബി.ജെ.പിയെ പുറത്താക്കാൻ തീവ്രവാദികൾ അടക്കമുള്ളവരെ കൂട്ടുപിടിക്കുന്നതിന്റ പിന്നിലെ ലക്ഷ്യം യുവാക്കൾ മനസിലാക്കുമെന്നും വരുന്ന തിരഞ്ഞെടുപ്പോടെ കോൺഗ്രസ് ഇന്ത്യയിൽ ഇല്ലാതാവുമെന്നും അദ്ദേഹം പറഞ്ഞു. വോട്ടിംഗ് മെഷീനിൽ കൃത്രിമം കാണിച്ചു എന്ന് ആരോപിക്കുന്ന കോൺഗ്രസ് അതേ മെഷീൻ ഉപയോഗിച്ച് തങ്ങൾ ജയിച്ച സ്ഥാനങ്ങൾ രാജിവെച്ചു മാതൃക കാണിക്കുകയാണ് വേണ്ടതെന്നും ചൂണ്ടിക്കാട്ടി. ഏരിയ പ്രസിഡന്റ് എബി ഫിലിപ്പ് അധ്യക്ഷത വഹിച്ചു .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |