SignIn
Kerala Kaumudi Online
Friday, 06 November 2026 5.51 AM IST

വനിതകളുടെ വരുമാനം കൂട്ടാൻ 'കൃഷിസഖി '

ആലപ്പുഴ: കാർഷിക മേഖലയിൽ വനിതകളുടെ കൂട്ടായ്മ ശക്തിപ്പെടുത്തി,​ വരുമാനദായക സംരംഭങ്ങളിലേക്ക് നയിക്കാൻ കൃഷിവകുപ്പിന്റെ കൃഷിസഖി പദ്ധതി വരുന്നു. ആദ്യഘട്ടത്തിൽ സംസ്ഥാനത്ത് 300വനിതാ കർഷക ഗ്രൂപ്പുകൾ രൂപീകരിക്കും. കൂട്ടായ കൃഷിക്കും കാർഷിക ഉത്പന്നങ്ങളുടെ മൂല്യവർദ്ധനയ്ക്കും വിപണനത്തിനും സാമ്പത്തിക പിന്തുണ ഉറപ്പാക്കി വനിതകളുടെ സ്വയംപര്യാപ്തതയാണ് ലക്ഷ്യം. പദ്ധതി ഉടൻ ആരംഭിക്കും.

2026 അന്താരാഷ്ട്ര വനിതാ കർഷകവർഷമായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് പദ്ധതിയുടെ നടപടികൾ പരോഗമിക്കുന്നത്. ഇതിനായി ബഡ്ജറ്റിൽ 3.50 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. നടപ്പ് സാമ്പത്തിക വർഷം കാർഷിക ഉത്പാദനശേഷി വർദ്ധിപ്പിക്കുന്നതിനൊപ്പം ഉത്പന്നങ്ങളുടെ വൈവിദ്ധ്യവത്കരണം, മൂല്യവർദ്ധന, ബ്രാൻഡിംഗ്, പാക്കേജിംഗ്, വിപണനം എന്നിവയിലൂടെ വനിതകൾക്ക് മികച്ച വരുമാനമാർഗങ്ങൾ സൃഷ്ടിക്കുകയാണ് ലക്ഷ്യം.

സംസ്ഥാനതലത്തിൽ വനിതാ കർഷക കൺസോർഷ്യം രൂപീകരിച്ച് പദ്ധതിയുടെ ഏകോപനവും മാർഗരേഖ തയ്യാറാക്കലും നിർവഹിക്കും. ജില്ലാതലത്തിലും സാങ്കേതിക കൺസോർഷ്യം അല്ലെങ്കിൽ കമ്മിറ്റി പ്രവർത്തിക്കും. കൃഷിവകുപ്പിന് കീഴിലുള്ള സ്മോൾ ഫാർമേഴ്സ് അഗ്രി ബിസിനസ് കൺസോർഷ്യം കേരളയാണ് നിർവഹണ ഏജൻസി.

സംഘങ്ങളുടെ രൂപീകരണം മുതൽ വിപണനം വരെയുള്ള വിവിധഘട്ടങ്ങളിൽ പരിശീലനം നൽകും. പ്രവർത്തന മൂലധനം, കൂട്ടായ കാർഷിക സംരംഭങ്ങൾ, ചെറുകിട ഉപകരണങ്ങൾ വാങ്ങൽ, ഉത്പന്നങ്ങളുടെ മൂല്യവർദ്ധന, ബ്രാൻഡിംഗ്, പാക്കേജിംഗ്, വിപണനം എന്നിവയ്ക്ക് സാമ്പത്തികസഹായം ലഭിക്കും. കുറഞ്ഞത് 0.50 ഹെക്ടർ കൃഷി ചെയ്യുന്ന വനിതാ ഗ്രൂപ്പുകൾ വിശദമായ പദ്ധതിരേഖ സമർപ്പിക്കണം. അംഗീകരിച്ച പദ്ധതിരേഖയുടെ 75 ശതമാനം തുകയോ പരമാവധി 10 ലക്ഷം രൂപയോ സഹായമായി ലഭിക്കും.

ആദ്യഘട്ടം 300 ഗ്രൂപ്പുകൾ

 അഞ്ചുമുതൽ 20 വരെ വനിതകളെ ഉൾപ്പെടുത്തിയാണ് സംഘങ്ങൾ രൂപീകരിക്കുക

 സ്വയംസഹായ സംഘങ്ങളായി രജിസ്റ്റർ ചെയ്ത് കാർഷിക മേഖലയിൽ സജീവമാകും

 സംസ്ഥാനത്തെ എല്ലാ കൃഷിഭവനുകളിലും വനിതകളുടെ ഗ്രൂപ്പുകൾ രൂപീകരിക്കും

ഏകോപനത്തിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനായുള്ള സമിതികൾ

 ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരും കൃഷി ഓഫീസർമാരും അംഗങ്ങളായിരിക്കും

ധനസഹായം

10 ലക്ഷം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL