ആലപ്പുഴ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ആലപ്പുഴ ടൗൺ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാതൃഭാഷാദിനം ആചരിച്ചു. അമ്പലപ്പുഴ കുഞ്ചൻ നമ്പ്യാർ സ്മാരക സെക്രട്ടറി എസ്. പ്രദീപ് ഉദ്ഘാടനം ചെയ്തു. ആലപ്പുഴ ടൗൺ ബ്ലോക്ക് പ്രസിഡന്റ് എസ്.സുഗുണൻ അധ്യക്ഷത വഹിച്ചു. സതീഷ് ആലപ്പുഴ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി കെ.സോമനാഥപിള്ള, ജില്ലാ ട്രഷറർ എം.മുഹമ്മദ് യൂനിസ് , ജില്ലാ കമ്മിറ്റി അംഗങ്ങളായ എസ്.ശുഭ , നരേന്ദൻ നായർ,ബ്ളോക്ക് സെക്രട്ടറി പി.ജയാനന്ദൻ എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ യൂണിറ്റുകളിൽ നിന്ന് വന്ന ഭാരവാഹികളുടെ കലാപരിപാടികളും നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |