SignIn
Kerala Kaumudi Online
Friday, 06 November 2026 5.50 AM IST

രക്ഷിതാക്കൾക്ക് സൈബർ സുരക്ഷാ ബോധവത്കരണ ക്ലാസ്

s

മുഹമ്മ: കെ. ഇ.കാർമൽ സെൻട്രൽ സ്‌കൂളിന്റെ ആഭിമുഖ്യത്തിൽ രക്ഷിതാക്കൾക്കായി സൈബർ സുരക്ഷാ ബോധവത്കരണ ക്ലാസ്സ് നടത്തി. കർണാടക ഹൈക്കോടതി അഭിഭാഷകനും സൈബർനിയമ വിദഗ്ധനുമായ അഡ്വ.ജിജിൽ ജോസഫ് ക്ലാസിന് നേതൃത്വം നൽകി. ഇന്റർനെറ്റിന്റെയും സാമൂഹിക മാധ്യമങ്ങളുടെയും ഉപയോഗം, ഓൺലൈൻ തട്ടിപ്പുകൾ തുടങ്ങിയ വിഷയങ്ങൾ ക്ലാസിൽ ചർച്ച ചെയ്തു. കുട്ടികളുടെ സുരക്ഷിതമായ ഡിജിറ്റൽ ജീവിതം ഉറപ്പാക്കുന്നതിൽ രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും പങ്ക് വളരെ പ്രധാനമാണെന്ന് പ്രിൻസിപ്പാൾ ഡോ. സ്‌കറിയ എതിരേറ്റ് പറഞ്ഞു. വൈസ് പ്രിൻസിപ്പാൾ ഷൈനി ജോസ്, പി.ടി.എ പ്രസിഡന്റ് സന്തോഷ് ഷണ്മുഖൻ തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL