
ആലപ്പുഴ: ഇരട്ട ദേശീയ പുരസ്കാരം നേടിയ ഡോ.കെ.വേണുഗോപാലിനെ ജനൽ ആശുപത്രി വികസന സമിതിയുടെ ആഭിമുഖ്യത്തിൽ മുനിസിപ്പൽ ചെയർപേഴ്സൺ മോളി ജേക്കബ് ആദരിച്ചു. സൂപ്രണ്ട് ഡോ. കെ.ആർ രാജൻ, നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.എം.നൗഫൽ, ആർ.എം.ഒ ഇൻ ചാർജ് ഡോ.പ്രിയദർശൻ ,ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.നെറ്റോ റഹീം ,സഞ്ജീവ് ഭട്ട്, വികസന സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. കൊൽക്കത്തയിലെ റോയൽ ബംഗാൾ ഹോട്ടലിൽ നടന്ന 28 മത് ഇന്ത്യൻ ചെസ്റ്റ് സൊസൈറ്റിയുടെ വാർഷിക സമ്മേളനത്തിൽ പ്രബന്ധ അവതരണത്തിനും ഫോട്ടോഗ്രാഫി മത്സരത്തിലുമാണ് ഡോ. വേണുഗോപാൽ അവാർഡ് നേടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |