
അമ്പലപ്പുഴ: പുന്നപ്ര തെക്ക് ഗ്രാമപ്പഞ്ചായത്തിൽ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സൗജന്യ നേത്ര പരിശോധന ക്യാമ്പും, കണ്ണട വിതരണവും നടത്തി. പുന്നപ്ര തെക്ക് കുടുംബാരോഗ്യകേന്ദ്രത്തിെല ആരോഗ്യ പ്രവർത്തകർ ക്യാമ്പിന് നേതൃത്വം നൽകി. പുന്നപ്ര മദ്രസ ഹാളിൽ നടന്ന ക്യാമ്പിന്റെയും കണ്ണട വിതരണത്തിന്റെയും പഞ്ചായത്ത് തല ഉദ്ഘാടനം വൈസ് പ്രസിഡന്റ് കെ .എഫ്. തോബിയാസ് നിർവഹിച്ചു .ഗ്രാമ പഞ്ചായത്ത് അംഗം ടി.മധു ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി ചെയർപേഴ്സൺ ഇന്ദുലേഖ, മുംതാസ് സമീർ, രശ്മി ഷാജി, ഡോ.അഞ്ചു, സമീർ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |