
മുഹമ്മ: എൺപതാം വാർഷികം ആഘോഷിക്കുന്ന ആലപ്പുഴയിലെ ആദ്യ എൻ.ജി.ഒ ആയ ഗ്രാമോദ്ധാരണ സേവാസമിതിയുടെ ബുക്ക്ലെറ്റ് എൻ. ഗോപാലക്കുറുപ്പ്, പ്രൊഫ.കെ.എ. സോളമന് നൽകി പ്രകാശിപ്പിച്ചു. സമിതി പ്രസിഡന്റ് പി.കെ സുകുമാരകുറുപ്പ് അധ്യക്ഷനായി. പി.മോഹനചന്ദൻ, കെ.ആർ ബാലകൃഷ്ണൻ, പി. സോമരാജ്, സാബ്ജി ലളിതാംബിക, ജാക്സൺ ആറാട്ടുകുളം, ഷീല പാലക്കൽ, ഗീതാ കുറുപ്പ്, മോഹനൻ മാരാരിക്കുളം എന്നിവർ സംസാരിച്ചു. കസ്തൂർബാ സ്മാരക വായനശാല, മാരാരിക്കുളം മാർക്കറ്റ്, മാരാരിക്കുളം കോ- കോപ്പറേറ്റീവ് സൊസൈറ്റി, ആയുർവേദ ആശുപത്രി, ഗാന്ധി സ്മാരക കേന്ദ്രം മാരാരിക്കുളം റെയിൽ വേസ്റ്റേഷൻ തുടങ്ങിയവയെല്ലാം ഗ്രാമോദ്ധാരണ സേവാസമിതിയുടെ ശ്രമ ഫലമായി രൂപംകൊണ്ടതാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |