SignIn
Kerala Kaumudi Online
Friday, 06 November 2026 5.51 AM IST

കോലുമിഠായിയിൽ സ്റ്റീൽ ബാൾ

hj

ആലപ്പുഴ: നാലുവയസ്സുകാരൻ കഴിച്ചുകൊണ്ടിരുന്ന കോലുമിഠായിയിൽ സ്റ്റീൽ ബാൾ കണ്ടെത്തി. വലിയ കലവൂർ പന്നിശ്ശേരി സ്വദേശിയായ പിതാവ് മകന് വാങ്ങിയ മിഠായിയിൽനിന്നാണ് യന്ത്രങ്ങളുടെ ബെയറിംഗിൽ ഉപയോഗിക്കുന്ന സ്റ്റീൽ ബാൾ ലഭിച്ചത്. ചൊവ്വാഴ്ച വൈകിട്ട് മൂന്നിന് വലിയകലവൂരിന് സമീപത്തെ കടയിൽനിന്നാണ് മിഠായി വാങ്ങിയത്. കഴിക്കുന്നതിനിടെ അസ്വാഭാവികത തോന്നിയ കുട്ടി മിഠായി രക്ഷിതാക്കളെ കാണിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

പിതാവ് ശിശുക്ഷേമ സമിതിയുടെ ടോൾഫ്രീ നമ്പരിൽ പരാതി നൽകിയതിനെത്തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ വീട്ടിലെത്തി മിഠായിയുടെ സാമ്പിൾ ശേഖരിച്ചു. കടയിലെത്തി കമ്പനിയുടെ മറ്റ് മിഠായികളുടെയും വിതരണക്കാരുടെയും വിവരങ്ങൾ പരിശോധിച്ചു. മദ്ധ്യപ്രദേശ് ആസ്ഥാനമായ മില്ലൻ കമ്പനിയുടെ കോലുമിഠായിലാണ് സ്റ്റീൽ ബാൾ കണ്ടെത്തിയത്. കൂടുതൽ മിഠായികളിലും സമാനമായ വസ്തുക്കൾ ഉണ്ടാകാമെന്ന ആശങ്കയുണ്ട്. ഉപഭോക്തൃ കോടതിയിൽ പരാതി നൽകുമെന്ന് രക്ഷിതാക്കൾ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL