SignIn
Kerala Kaumudi Online
Tuesday, 20 October 2026 9.07 PM IST

പേവിഷബാധ ദിനാചരണം

photo
ലോക പേവിഷബാധ ദിനത്തോടനുബന്ധിച്ചു നടന്ന ജില്ലാതല സെമിനാറിൽ എ.ഡി.എം എസ്.സന്തോഷ് കുമാർ പ്രതിജ്ഞ ചൊല്ലി കൊടുക്കുന്നു

ആലപ്പുഴ: ജില്ലയിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ലോക പേവിഷബാധ ദിനാചാരണം നടത്തി. വിദ്യാലയങ്ങളിൽ പേവിഷ പ്രതിരോധ പ്രതിജ്ഞ, ബോധവത്കരണ ക്ളാസ്, റാലി, സെമിനാർ തുടങ്ങിയവ സംഘടിപ്പിച്ചു. ജില്ല മെഡിക്കൽ ഓഫീസിന്റെ നേതൃത്വത്തിൽ ജില്ല മെഡിക്കൽ ഓഫീസിൽ നിന്നും ആരംഭിച്ച ബോധവത്കരണ റാലി കളക്ടറേറ്റിൽ സമാപിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി ഫ്‌ളാഗ് ഓഫ് ചെയ്തു. തുടർന്ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പേവിഷബാധ ബോധവത്കരണ സെമിനാർ എ.ഡി.എം എസ്.സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. സെന്റ് ജോസഫ് കോളേജ് എൻ.എൻ.എസ് യൂണിറ്റ് അംഗങ്ങൾ, ഗവൺമെന്റ് നഴ്‌സിംഗ് കോളേജിലെ വിദ്യാർത്ഥികൾ, ആശ പ്രവർത്തകർതുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL