SignIn
Kerala Kaumudi Online
Tuesday, 20 October 2026 12.41 AM IST

അവധി ഫാം തൊഴിലാളികൾക്കും നൽകണം: എ.ഐ.ടി.യു.സി

തൊടുപുഴ: ദുർഗ്ഗാഷ്ടമിയുടെ ഭാഗമായി സർക്കാർ ജീവനക്കാർ, അർത്ഥ സർക്കാർ സ്ഥാപന ജീവനക്കാർ, സ്‌കൂളുകളിലെ ജീവനക്കാർ എന്നിവർക്ക് പ്രഖ്യാപിച്ച പൊതുഅവധി സർക്കാർ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ഗവ. ഫാമുകളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് കൂടി നൽകണമെന്ന് കേരള സ്റ്റേറ്റ് അഗ്രിക്കൾച്ചറൽ ഫാം വർക്കേഴ്സ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി. ജോയി ആവശ്യപ്പെട്ടു. നിശ്ചിത അവധികൾക്ക് പുറമെ പ്രത്യേകമായി അനുവദിക്കുന്ന എല്ലാ അവധികളും ഫാം തൊഴിലാളികൾക്കും ബാധകമായിരിക്കുമെന്ന ഉത്തരവ് നിലനിൽക്കെയാണ് സർക്കാർ പ്രഖ്യാപിച്ച 19 ലെ അവധി ഉൾപ്പെടെ ഫാം തൊഴിലാളികൾക്ക് ബാധകമല്ലെന്ന സർക്കാർ തീരുമാനം അംഗീകരിക്കാൻ കഴിയാത്തതാണ്. ഫാം തൊഴിലാളികൾക്ക് നിയമപരമായി ലഭിക്കേണ്ട ആനുകൂല്യങ്ങൾ നേടിയെടുക്കാൻ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും ഫാം വർക്കേഴ്സ് യൂണിയൻ നേതാക്കളായ ടി.കെ മനോജ്, എൻ. ഷിബു. കെ.കെ. രാജൻ, ഷൈല രാജേന്ദ്രൻ എന്നിവർ ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL