1 MIN READ PUBLISHED: SEPTEMBER 01, 2024 12:54 AM IST | UPDATED: JULY 11, 2025 10:01 PM IST
കൊച്ചി: കുസാറ്റ് മറൈൻ ബയോളജി, മൈക്രോബയോളജി ആൻഡ് ബയോകെമിസ്ട്രി വകുപ്പിന്റെ ആഭിമുഖ്യത്തിൽ സെപ്തംബർ 25 മുതൽ 27 വരെ 'സമുദ്രമലിനീകരണവും ഇക്കോടോക്സിക്കോളജിയും" എന്ന വിഷയത്തിൽ ദേശീയ സമ്മേളനം നടത്തും. ലക്നൗ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടോക്സിക്കോളജി റിസർച്ച് കേന്ദ്രം, ദേശീയ തീര ഗവേഷണ കേന്ദ്രം എന്നിവയുടെ സഹകരണത്തോടെയുള്ള സമ്മേളനത്തിൽ വിവിധ മേഖലകളിലെ പ്രമുഖർ പങ്കെടുക്കും. സമുദ്രത്തിലെയും തണ്ണീർത്തടങ്ങളിലെയും ഘനലോഹ, കീടനാശിനി, പ്ലാസ്റ്റിക് -മൈക്രോപ്ലാസ്റ്റിക് മലിനീകരണം എന്നിവയെക്കുറിച്ച് ക്ലാസുകളും ചർച്ചകളും ഉണ്ടാകും. സെപ്തംബർ 12നകം രജിസ്റ്റർ ചെയ്യണം. സൈറ്റ്: www.ncmpe2024.com
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസ് നടത്തിയ പ്രത്യേക പരിശോധനയില്‍ 6199 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.