SignIn
Kerala Kaumudi Online
Saturday, 24 October 2026 9.37 AM IST

 ജനറൽ ആശുപത്രിശിശു സൗഹൃദം കുട്ടിക്കൂട്ടത്തിനായി 16 ലക്ഷം ചെലവിട്ടു  50,000 ചെലവിട്ട് ചിത്രങ്ങൾ

depesh

കൊച്ചി: മീനുകൾ,​ അണ്ടർ വാട്ടർ തീമാറ്റിക് ചിത്രങ്ങൾ, കുട്ടികളെ ആകർഷിക്കുന്ന മറ്റ് ചിത്രങ്ങൾ... വരകളും വർണങ്ങളുമൊരുക്കി കൂടുതൽ ശിശു സൗഹൃദമാകുകയാണ് എറണാകുളം ജനറൽ ആശുപത്രി. ആശുപത്രിയിലെ പ്രാരംഭ ഇടപെടൽ കേന്ദ്രം മാറ്റി സ്ഥാപിക്കുന്നതിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് നടപടി.

ജനറൽ ആശുപത്രിയിലെ ലേബർ റൂം വാർഡിനോട് ചേർന്നുള്ള സ്ഥലത്ത് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിനോട് അടുത്തുള്ള കെട്ടിടത്തിലാണ് സൗകര്യമൊരുക്കിയിട്ടുള്ളത്. 13ലക്ഷം രൂപ മുടക്കിൽ ഫെഡറൽ ബാങ്കാണ് കെട്ടിടം സജ്ജമാക്കുന്നത്.

ആശുപത്രി വികസന ഫണ്ടിൽ നിന്ന് 50,000രൂപ മുടക്കിയാണ് ചിത്രങ്ങൾ വരയ്ക്കുന്നത്. കൊല്ലം അഞ്ചൽ സ്വദേശി ദീപേഷിന്റെ നേതൃത്തിൽ മൂന്നം സംഘമാണ് ചിത്രങ്ങളൊരുക്കിയത്.

പ്രാരംഭ ഇടപെടൽ കേന്ദ്രം (ഡിസ്ട്രിക്ട് ഏർലി ഇന്റർവെൻഷണൽ സെന്റർ)

കൊച്ചുകുട്ടികളിലെ മാനസിക പ്രശ്‌നങ്ങൾ, ശാരീരിക വൈകല്യം, പ്രത്യേക പരിഗണ വേണ്ട കുട്ടികൾ എന്നിവരെയെല്ലാം ജനറൽ ആശുപത്രിയിലുള്ള പ്രാരംഭ ഇടപെടൽ കേന്ദ്രത്തിൽ പരിഗണിക്കും. കൗൺസിലിംഗ്, ഫിസിയോ തെറാപ്പി, ഡെന്റൽ കെയർ, ന്യൂട്രീഷ്യൻ എന്നിങ്ങനെയുള്ള സൗകര്യങ്ങളും ഇവിടെയുണ്ട്.

നേരത്തെ പീഡിയാട്രിക് വാർഡിന്റെ സമീപത്ത് ഒന്നാം നിലയിലായിരുന്നു പ്രാരംഭ ഇടപെടൽ കേന്ദ്രം. ഇവിടെയെത്താനുള്ള ബുദ്ധിമുട്ട് പരിഗണിച്ചാണ് പുതിയ ഇടം കണ്ടെത്തിയത്.


പൂമ്പാറ്റ ഹിറ്റ്

നേരത്തെ ഈ കെട്ടിടത്തിന്റെ കവാടം കൊച്ചിൻ ഷിപ്പ് യാർഡിന്റെ 15 ലക്ഷം രൂപ വിനിയോഗിച്ച് പൂമ്പാറ്റ പാർക്കാക്കി മാറ്റുകയായിരുന്നു. പാർക്കിലിപ്പോൾ ദിവസവും കുട്ടികളുടെ തിരക്കുണ്ട്.

ആശുപത്രിയുമായി ബന്ധപ്പെട്ട പാർക്കായതിനാൽ പ്രവേശന ഫീസില്ല. അത്യാധുനിക വീഡിയോ ഗെയിം, സീസോ, ഊഞ്ഞാലുകൾ, ബേബി സ്ലൈഡ്, തുടങ്ങി സംവിധാനങ്ങൾ ഇവിടെയുണ്ട്. നാഷണൽ ക്വാളിറ്റി അഷ്വറൻസ് അനുസരിച്ചാണ് നിർമ്മാണം.

കൂടുതൽ ശിശുസൗഹൃദ പദ്ധതികൾ ഇനിയുമുണ്ടാകും.
ഡോ.ആർ. ഷഹീർ ഷാ
സൂപ്രണ്ട്, ജനറൽ ആശുപത്രി
എറണാകുളം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, PARK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL