SignIn
Kerala Kaumudi Online
Saturday, 10 October 2026 1.41 AM IST

ഐ.​ടി.​പാ​ർ​ക്ക് ​അ​ഫി​ലി​യേ​ഷ​ൻ​ ​ പ​ദ്ധ​തി​ ഉദ്ഘാടനം ചെയ്തു

park

തിരുവനന്തപുരം: സ്വകാര്യ ഐ.ടി പാർക്കുകളെ സംസ്ഥാനത്തിന്റെ സാങ്കേതിക ശൃംഖലയുടെ ഭാഗമാക്കുന്നതിനുള്ള ഐ.ടി പാർക്ക് അഫിലിയേഷൻ പദ്ധതിക്ക് തുടക്കമായി. പദ്ധതിയിലൂടെ കേരളത്തിലേക്ക് കൂടുതൽ കമ്പനികളെയും നിക്ഷേപകരെയും ഇതിലൂടെ ആകർഷിക്കാനാകുമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ' ടെക് കേരളം' ബ്രാൻഡ് അവതരണവും വെബ്സൈറ്റും ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.

ടെക്നോപാർക്ക് ഫേസ് വണ്ണിൽ നടന്ന ചടങ്ങിൽ വി. മുരളീധരൻ എം.എൽ.എ അദ്ധ്യക്ഷനായി. ഐ.ടി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി സീറാം സാംബശിവ റാവു, സി.ഐ.ഐ കേരള സ്റ്റേറ്റ് കൗൺസിൽ വൈസ് ചെയർമാൻ സന്തോഷ് കുമാർ, ഇൻഫോപാർക്ക് സൈബർപാർക്ക് സി.ഇ.ഒ സുശാന്ത് കുറുന്തിൽ, ഡിജിറ്റൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ്, ആക്സിയ ടെക്നോളജീസിലെ ജിജിമോൻ ചന്ദ്രൻ, ജിടെക് വൈസ് ചെയർപേഴ്സൺ ടീന ജെയിംസ് തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: IT PARK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360