SignIn
Kerala Kaumudi Online
Saturday, 24 October 2026 5.51 PM IST

പിറവം വലിയ പള്ളിയിൽ കല്ലിട്ട പെരുന്നാൾ

piravom-church

പിറവം: പിറവം സെന്റ് മേരീസ് ഓർത്തഡോക്‌സ് സിറിയൻ കത്തീഡ്രലിൽ ശിലാസ്ഥാപന പെരുന്നാളിനോടനുബന്ധിച്ച് ചാലാശ്ശേരി തറവാട്ടിലേയ്ക്ക് 'അഞ്ചേകാലും കോപ്പും' നൽകി. ഇതോടനുബന്ധിച്ച് എൽദോ മാർ ബസേലിയോസ് ബാവയുടെ ഓർമ്മ പെരുന്നാളും ആഘോഷിച്ചു. വികാരി ഫാ.സ്‌കറിയ വട്ടക്കാട്ടിൽ, സഹ വികാരിമാരായ ഫാ.മാത്യൂസ് വാതക്കാട്ടേൽ, ഫാ.മാത്യൂസ് കാഞ്ഞിരംപാറ, ഫാ.ഏലിയാസ് ചെറുകാട്ട്, ഫാ. ബിനോയി പട്ടകുന്നേൽ എന്നിവർ സഹകാർമികത്വം വഹിച്ചു. ചടങ്ങിൽ ട്രസ്റ്റിമാരായ എം.പി ബാബു മങ്കിടി, ജോൺ പി. ജേക്കബ് , സഭാ മാനേജിംഗ് കമ്മറ്റി അംഗം ജോയ് ലേക്‌നോ തുടങ്ങിയവർ പങ്കെടുത്തു. നേർച്ചസദ്യയും നടന്നു.

ചാലാശ്ശേരി തറവാട്ടിലേക്ക് അഞ്ചേകാലും കോപ്പും

നൂറ്റാണ്ടുകൾ പഴക്കമുള്ള വിശുദ്ധ രാജാക്കളുടെ നട എന്ന പേരിൽ പ്രശസ്തിയാർജിച്ച പള്ളി സ്ഥാപിച്ചിരിക്കുന്ന സ്ഥലം ചാലാശ്ശേരി പണിക്കർ മുഖാന്തരം കുഴിക്കാട്ടു നമ്പൂതിരിയോട് പറയ്ക്ക് ഒരുപറ പണം കൊടുത്ത് വാങ്ങിയെന്നാണ് ചരിത്രം. അന്ന് മുതൽ കല്ലിട്ട പെരുന്നാൾ ദിവസം ചാലാശ്ശേരി തറവാട്ടിലെ മുതിർന്ന കാരണവരെ ഉപകാരസ്മരണയ്ക്കായി 'അഞ്ചേകാലും കോപ്പും' നൽകി ആദരിക്കുന്നു.
പള്ളിക്ക് ചുറ്റുമുള്ള പ്രദക്ഷിണത്തിനെ തുടർന്ന് നടന്ന ചടങ്ങിൽ ഡോതോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത ചാലാശ്ശേരിയിലെ മുതിർന്ന അംഗമായ വേണുഗോപാലിന്റെ നിര്യാണത്തെ തുടർന്ന് ഭാര്യ ജയ വേണുഗോപാൽ, മകൾ കീർത്തന, മരുമകൻ ശ്രേയസ് എന്നിവർക്ക് അഞ്ചേകാലും കോപ്പും സമ്മാനിച്ചു. അഞ്ചേകാൽ ഇടങ്ങഴി അരി, ഏത്തക്കുല, നാളികേരം, ചേന, മത്തങ്ങ, വെള്ളരി, ഒരുകെട്ട് പപ്പടം, വെറ്റില, അടയ്ക്ക, പുകയില എന്നിവയടങ്ങിയതാണ് അഞ്ചേകാലും കോപ്പും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL