SignIn
Kerala Kaumudi Online
Saturday, 24 October 2026 3.49 PM IST

 വെട്ടിക്കുറച്ചും നിറുത്തലാക്കിയും അരിവിഹിതം പ്രതിഷേധവുമായി റേഷൻ വ്യാപാരികൾ

ration

കൊച്ചി: പൊതുവിഭാഗം റേഷൻ കാർഡുകാർക്കുള്ള (വെള്ള കാർഡ്) അരി വിഹിതം വെട്ടിക്കുറയ്ക്കുകയും പൊതുവിഭാഗം (നീല) സബ്സീഡി കാർഡിനുള്ള സ്പെഷ്യൽ അരി നിറുത്തലാക്കുകയും ചെയ്ത സർക്കാർ നടപടി പ്രതിഷേധാർഹമാണെന്ന് റേഷൻ വ്യാപാരികൾ. ഇത് വ്യാപാരികളുടെ വേതനത്തെ ബാധിക്കും. വെള്ളകാർഡിനുള്ള അരി അഞ്ചുകിലോയായിരുന്നത് രണ്ട് കിലോയാക്കി കുറച്ചു. നീലകാർഡിനുള്ള 4 കിലോ സ്പെഷ്യൽ ആരിയാണ് നിറുത്തലാക്കിയത്. ഒരു വ്യാപാരി 45 ക്വിന്റൽ അരി വിറ്റാൽ മാത്രമേ റേഷൻ കട നടത്തിക്കൊണ്ട് പോകാൻ പറ്റൂ.

കിട്ടാനുള്ളത് രണ്ടുമാസത്തെ കമ്മിഷൻ

റേഷൻ വ്യാപാരികൾക്ക് കഴിഞ്ഞു പോയത് വറുതിയുടെ കാലമാണ്. ഒക്ടോബറായിട്ടും ആഗസ്റ്റ്, സെപ്തംബ‌ർ മാസത്തില മാസത്തിലെ കമ്മിഷൻ ലഭിച്ചിട്ടില്ല. മാസത്തിന്റെ ആദ്യം തന്നെ കമ്മിഷൻ ലഭിക്കണമെന്നിരിക്കെയാണിത്. ഓണത്തിന് ലഭിക്കാറുള്ള ഉത്സവ ബത്തയും ഇതുവരെ ലഭിച്ചിട്ടില്ല. 1000 രൂപയാണ് ഉത്സവ ബത്തയായി ലഭിക്കുക.

മുൻവർഷങ്ങളിൽ ഓണത്തിന് രണ്ട് ദിവസം മുമ്പെങ്കിലും ഉത്സവ ബത്ത ലഭിക്കുമായിരുന്നു. ഇതുകൊണ്ടുതന്നെ ഓണം ദാരിദ്ര്യം നിറഞ്ഞതായിരുന്നുവെന്ന് വ്യാപാരികൾ പറയുന്നു.

ഭക്ഷ്യവകുപ്പ് ഫയലുകൾ എല്ലാം ധനകാര്യ വകുപ്പിന് കൈമാറിയിട്ട് മാസങ്ങളായിട്ടും ഫയലുകൾ തീർപ്പാക്കാത്തതാണ് വേതനവും ഉത്സവബത്തയും വൈകാൻ കാരണം. കഴിഞ്ഞ നവംബർ മുതലാണ് വേതനം പതിവായി വൈകുന്നത്. അഞ്ചാം തീയതിക്കുള്ളിൽ കമ്മിഷൻ തുക നൽകിയിരുന്നതാണ് ഇപ്പോൾ മാസങ്ങളായി മുടങ്ങുന്നത്.

 വേതനത്തിന് സമരം തന്നെ വഴി

കമ്മിഷൻ തുക ലഭിക്കണമെങ്കിൽ സമരം ചെയ്യേണ്ട അവസ്ഥയിലാണ്. രണ്ട് മാസത്തെ വേതനം ലഭിക്കാത്തത് അനീതിയാണെന്ന് വ്യാപാരികൾ പറയുന്നു. ഓണം കൂടി എത്തിയപ്പോൾ തുക നൽകേണ്ടത് സർക്കാരിന്റെ കടമയായിരുന്നു. എല്ലാ മാസവും സാമ്പത്തിക ബുദ്ധിമുട്ടെന്ന് പറഞ്ഞാണ് തഴയുന്നത്.

സംസ്ഥാനത്ത് 28 കോടി രൂപയാണ് കമ്മിഷൻ തുക. ഒരു വ്യാപാരിക്ക് ഏകദേശം 12,000 മുതൽ 50,000 രൂപ വരെ കമ്മിഷൻ ലഭിക്കാനുണ്ട്. തീരമേഖലകളിൽ ബി.പി.എൽ കാർഡുകളേറെ ആയതിനാൽ വ്യാപാരികൾക്കാണ് കൂടുതൽ ബാദ്ധ്യത. ഭക്ഷ്യവസ്തുക്കൾ എടുത്തതിന്റെ പണം നല്കാത്തതിനാൽ പല താലൂക്ക് സപ്ലൈ ഓഫീസുകളിൽ നിന്നും അന്വേഷണം വന്നു തുടങ്ങി. തുക അടച്ചില്ലെങ്കിൽ കട സസ്‌പെൻഡ് ചെയ്യുമെന്ന മുന്നറിയിപ്പ് ലഭിച്ചവരേറെയാണ്.

കമ്മിഷൻ 28 കോടി

ഉത്സവ ബത്ത- 1000 രൂപ

ആകെ റേഷൻ വ്യാപാരികൾ 14167

കമ്മിഷൻ തുക ലഭിക്കാത്തതുമൂലം വ്യാപാരികളും സെയിൽസ്മാന്മാരും വലിയ പ്രതിസന്ധിയിലാണ്. സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം

ഏലിയാസ് ഓളങ്ങാട്ട്

ജില്ലാ സെക്രട്ടറി

കേരള സ്റ്റേറ്റ് റീട്ടെയി​ൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL