
കൊച്ചി: നൂതനമായ വിദ്യാഭ്യാസ ആശയങ്ങൾ ചർച്ച ചെയ്യാനും പദ്ധതികൾ ആവിഷ്‌കരിക്കാനും ഭാരതീയ വിദ്യാഭവൻ സംഘടിപ്പിക്കുന്ന അഖിലേന്ത്യാ അദ്ധ്യാപക സമ്മേളനമായ ദിശ 2024 ന്റെ രണ്ടാം ദിവസ പരിപാടികൾ ശിക്ഷൺ ഭാരതി മുംബയ് ജോയിന്റ് ഡയറക്ടർ പോളി മേനച്ചേരി ഉദ്ഘാടനം ചെയ്തു.
ഭാരതീയ വിദ്യാഭവൻ കൊച്ചി കേന്ദ്ര ഡയറക്ടർ ഇ. രാമൻകുട്ടി, എരൂർ ഭവൻസ് വിദ്യാമന്ദിർ പ്രിൻസിപ്പൽ ഇ. പാർവതി, കാക്കനാട് ഭവൻസ് ആദർശ വിദ്യാലയ വൈസ് പ്രിൻസിപ്പൽ ജ്യോതി പി എന്നിവർ സംസാരിച്ചു. ഭവൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് സെന്റർ ബംഗളൂരു അസിംപ്രേംജി സർവകലാശാലയമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ദിശ 2024ൽ 160ലധികം അദ്ധ്യാപകർ പങ്കെടുക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |