SignIn
Kerala Kaumudi Online
Saturday, 24 October 2026 3.55 AM IST

ദ മെമ്മറി ഒഫ് കളർ കലാ പ്രദർശനം

achuth

കൊച്ചി: മലയാളി ചിത്രകാരൻ പരേതനായ അച്യുതൻ കൂടല്ലൂരിന്റെ 70 ചിത്രങ്ങളുടെയും പഴയ ഫോട്ടോഗ്രഫുകൾ കലാവസ്തുക്കളുടെയും പ്രദർശനമായ ദ മെമ്മറി ഒഫ് കളർ ഡർബാർ ഹാൾ കലാകേന്ദ്രത്തിൽ ആരംഭിച്ചു. ചലച്ചിത്ര ചരിത്രകാരനും വന്യജീവി സംരക്ഷകനുമായ തിയോടർ ഭാസ്‌കരൻ ഉദ്ഘാടനം ചെയ്തു.

കേരള ലളിതകലാ അക്കാഡമി ചെയർപെഴ്‌സൺ മുരളി ചീരോത്ത്, കലാകാരൻ ടി. കലാധരൻ, അക്കാഡമി നിർവാഹക സമിതി അംഗം ലേഖാ നാരായണൻ, സെക്രട്ടറി എൻ. ബാലമുരളീകൃഷ്ണൻ, അശ്വിതാസ് ഡയറക്ടർ അശ്വിൻ ഇ. രാജഗോപാലൻ എന്നിവർ പ്രസംഗിച്ചു. പ്രദർശനം നവംബർ 11ന് സമാപിക്കും. രാവിലെ 11 മുതൽ വൈകിട്ട് ഏഴു വരെയാണ് പ്രദർശനം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, ACHUTHAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL