
കൊച്ചി: ലോക സ്ട്രോക് ദിനാചരണത്തിന്റെ ഭാഗമായി അമൃത ആശുപത്രിയിൽ ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു. സ്‌ട്രോക്കിന്റെ വിവിധ ലക്ഷണങ്ങൾ കോർത്തിണക്കി മെഡിക്കൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചു. പൊതുജനങ്ങൾക്കായി ബോധവത്കരണ പോസ്റ്റർ പ്രദർശനവും നടന്നു. നഴ്സിംംഗ് വിദ്യാർത്ഥികൾ സ്‌ട്രോക് അവബോധ ദൃശ്യാവിഷ്‌കാരം നടത്തി. 31ന് രാവിലെ ആശുപത്രിയുടെ മുന്നിൽ നിന്നാരംഭിച്ച സ്‌ട്രോക് ഡേ റണ്ണിന്റ ഫ്‌ളാഗ് ഒഫ് ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്ട് ഗവർണർ രാജൻ നമ്പൂതിരിയും, സ്‌ട്രോക് വിഭാഗം മേധാവി ഡോ. വിവേക് നമ്പ്യാരും ചേർന്ന് നിർവഹിച്ചു. ഡോ. വിവേക് നമ്പ്യാർ ബോധവത്കരണ ക്ലാസ് നയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |