SignIn
Kerala Kaumudi Online
Saturday, 24 October 2026 1.43 AM IST

സെഞ്ച്വറി നേട്ടവുമായി അർജുൻ നന്ദകുമാർ

arjun

കൊച്ചി: ബ്ലൂടൈഗേഴ്‌സ് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് പ്രീമിയർ ലീഗിൽ സെഞ്ച്വറി നേട്ടവുമായി കൊച്ചിൻ സൂപ്പർ കിംഗ്‌സ് താരം അർജുൻ നന്ദകുമാർ. സുവി സ്ട്രൈക്കേഴ്‌സിനെതിരെയുള്ള മത്സരത്തിൽ 47 പന്തിൽ നിന്നാണ് സൂപ്പർ കിംഗ്‌സ് താരം അർജുൻ പുറത്താകാതെ നൂറ് തികച്ചത്. 14 ഫോറും നാല് സിക്‌സും ഉൾപ്പെടുന്നതാണ് അർജുന്റെ ഇന്നിംഗ്സ്. സൂപ്പർ കിംഗ്‌സ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 189 റൺസ് നേടി. സുവി സ്‌ട്രൈക്കേഴ്‌സിന് 136 റൺസ് മാത്രമാണ് നേടാനായത്. ഇ.സി.സി ഐഡിയാസും ക്ലബ് ടീം പ്രൊഡ്യൂസേഴ്‌സും തമ്മിലുളള മത്സരത്തിൽ ഇ.സി.സി 22 റൺസിന് ജയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, CRICKET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL