
കൊച്ചി: കേരളസാഹിത്യ മണ്ഡലവും തൃക്കാക്കര സാംസ്കാരിക കേന്ദ്രവും സംയുക്തമായി കാക്കനാട് ഓണംപാർക്കിൽ ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിതകളെപ്പറ്റി ശില്പശാല സംഘടിപ്പിച്ചു. എറണാകുളം പബ്ലിക് ലൈബ്രറി സെക്രട്ടറിയും പ്രഭാഷകനുമായ കെ.പി. അജിത്കുമാർ ഉദ്ഘാടനം ചെയ്തു. മലയാളഭാഷയിൽ എഴുത്തച്ഛൻ, കുമാരനാശാൻ, ചങ്ങമ്പുഴ എന്നിവർക്കുശേഷം വിപ്ലവം സൃഷ്ടിച്ച കവിയാണ് ചുള്ളിക്കാടെന്ന് അദ്ദേഹം പറഞ്ഞു. സാംസ്കാരിക കേന്ദ്രം രക്ഷാധികാരി പോൾ മേച്ചേരിൽ അദ്ധ്യക്ഷത വഹിച്ചു. എഴുത്തുകാരായ കെ.എ. ഉണ്ണിത്താൻ, ബിജോയ് ജോസ്, ഹേമ ടി.തൃക്കാക്കര, കെ.എക്സ്. ലൂയിസ്, ബെന്നി തുതിയൂർ, ഷാജു കുളത്തുവയൽ, ഷൈബി ബിജോയ് എന്നിവർ പ്രസംഗിച്ചു.
ലിനു തോമസ്, ഐഷ കബീർ, അൽവിൻ വിൻസന്റ് എന്നിവർ കവിതകൾ അവതരിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |