SignIn
Kerala Kaumudi Online
Thursday, 22 October 2026 5.07 PM IST

സഹകരണ ബാങ്കിന് പുരസ്കാരം

tk-shajahan
കിഴക്കെ കടുങ്ങല്ലൂർ സർവീസ് സഹകരണ ബാങ്കിന് ലഭിച്ച പുരസ്കാരങ്ങൾ ബാങ്ക് പ്രസിഡന്റ് ടി.കെ. ഷാജഹാനും സെക്രട്ടറി സന്തോഷ് കുമാറും ചേർന്ന് ഏറ്റുവാങ്ങുന്നു

ആലുവ: കിഴക്കെ കടുങ്ങല്ലൂർ സർവീസ് സഹകരണ ബാങ്കിന് രണ്ട് അംഗീകാരങ്ങൾ ലഭിച്ചു. പറവൂർ താലൂക്ക് സർക്കിൾ സഹകരണ യൂണിയനിലെ മികച്ച ബാങ്കിനുള്ള പുരസ്കാരവും കൂടുതൽ നിക്ഷേപം സ്വീകരിച്ച ബാങ്കിനുള്ള പുരസ്കാരവുമാണ് ലഭിച്ചത്.

71 -ാമത് സഹകരണ വാരാഘോഷത്തോട് അനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തിൽ ബാങ്ക് പ്രസിഡന്റ് ടി.കെ. ഷാജഹാനും സെക്രട്ടറി സന്തോഷ് കുമാറും ചേർന്ന് പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. മുൻമന്ത്രി എസ്. ശർമ്മ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സഹകരണ യൂണിയൻ അംഗം വി.എം. ശശി അദ്ധ്യക്ഷനായി. പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കമല സദാനന്ദൻ, പറവൂർ മുനിസിപ്പൽ ചെയർപേഴ്സൺ ബീന ശശിധരൻ എന്നിവർ അവാർഡുകൾ വിതരണം ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, COOP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL