SignIn
Kerala Kaumudi Online
Saturday, 24 October 2026 1.45 AM IST

സംസ്ഥാന കൺവെൻഷൻ

security

കൊച്ചി: സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ബാങ്കിംഗ് സ്ഥാപനങ്ങളിലും വ്യവസായ സ്ഥാപനങ്ങളിലും സെക്യൂരിറ്റി ജോലികൾ ചെയ്തുവരുന്ന വിമുക്ത ഭടന്മാരായ ഗൺമാൻമാരുടെ തൊഴിൽ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ഗൺമാൻ അസോസിയേഷൻ ഒഫ് കേരളയുടെ സംസ്ഥാന കൺവെൻഷൻ ആവശ്യപ്പെട്ടു. സി.ഐ.ടി.യു അഖിലേന്ത്യ ജനറൽ കൗൺസിൽ അംഗം കെ.എ. അലി അക്ബർ ഉദ്ഘാടനം ചെയ്തു. കെ.ബി കുമാർ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ജി വിജയകുമാർ, പ്രവീൺ മനയ്ക്കൽ, ഗൺമാൻമാരായ ഹരിഗോപാൽ, പി. ദേവരാജൻ, ഡി. അജികൂമാർ, സി.എസ് ശ്രീകുമാർ, സെബാസ്റ്റ്യൻ ജോസഫ് തുടങ്ങിയവർ സംസാരിച്ചു. ജി. ഹരിഗോപാൽ കൺവീനറായി 15 പേരടങ്ങുന്ന സംസ്ഥാന കോ-ഓർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL