കുറുപ്പംപടി: വിസാ തട്ടിപ്പ് തമിഴ്നാട് സ്വദേശി പിടിയിൽ. പുതുക്കോട്ട ഭാരതീയാർ നഗർ സുരേഷിനെയാണ് (47) കുറുപ്പംപടി പൊലീസ് പിടികൂടിയത്. ഓസ്ട്രേലിയയിൽ ജോലി വാഗ്ദാനം ചെയ്ത് നെടുങ്ങപ്ര സ്വദേശിയിൽ നിന്ന് 6 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. ഇയാൾ സമാനമായ കേസിൽ നേരത്തെയും ഉൾപ്പെട്ടിട്ടുണ്ട്. ഇൻസ്പെക്ടർ വി.എം കേഴ്സൻ, എസ്.ഐ എൽദോ പോൾ, സീനിയർ സി.പി.ഒമാരായ പി.എം സക്കീർ, അരുൺ കെ.കരുണൻ, ശ്രീജിത്ത് രവി, രജിത്ത് റാം എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |