SignIn
Kerala Kaumudi Online
Saturday, 24 October 2026 1.43 AM IST

രാസലഹരിയുമായി നാല് യുവാക്കൾ അറസ്റ്റിൽ

പെരുമ്പാവൂർ: രാസ ലഹരിയുമായി നാല് യുവാക്കൾ അറസ്റ്റിൽ. മാറമ്പിള്ളി മഞ്ഞപ്പെട്ടി കളപ്പോത്ത് വീട്ടിൽ അൽത്താഫ് (23), ചെറുവേലിക്കുന്ന് ഇലവുംകുടി വീട്ടിൽ മനു (22), മൗലൂദ്പുര അത്തിക്കോളിൽ വീട്ടിൽ മുഹമ്മദ് ഷഫാൻ (21), ചെറുവേലിക്കുന്ന് ഒളിക്കൽ വീട്ടിൽ ഫവാസ് (23) എന്നിവരെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. നൈറ്റ് പട്രോളിംഗിനിടെ പാത്തിപ്പാലത്ത് വച്ചാണ് ഇവർ പിടിയിലാവുന്നത്. സംശയാസ്പദമായ സാഹചര്യത്തിൽ നാല് യുവാക്കൾ കാറിൽ ഇരിക്കുന്നതായി കണ്ടതിനെ തുടർന്ന് പൊലീസ് പരിശോധിക്കുകയായിരുന്നു. ഇവരിൽ നിന്നായി 8 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തിട്ടുണ്ട്. ഉപയോഗത്തിനായി എത്തിച്ചതെന്നാണ് കരുതുന്നത്. അന്വേഷണസംഘത്തിൽ ഇൻസ്പെക്ടർ ടി.എം.സൂഫി, എസ്.ഐമാരായ റിൻസ് എം.തോമസ്, പി.എം.റാസിഖ്, എൽദോ,​ സി.പി.ഒമാരായ നസിബ്, നിഷാദ്, എന്നിവരാണ് ഉണ്ടായിരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL