
വൈപ്പിൻ: മാനവികതയുടെ സൗവർണ ശോഭയുള്ള ആശയമാണ് ശ്രീനാരായണ ഗുരു മുന്നോട്ടു വച്ചതെന്ന് ഡോ. സെബാസ്റ്റ്യൻ പോൾ പറഞ്ഞു. വൈപ്പിൻ ഫോക്‌ലോർ ഫെസ്റ്റിന്റെ ഭാഗമായി ചെറായി ശ്രീ ഗൗരീശ്വരം ഹാളിൽ '
'ഗുരുവിന്റെ മതനിരപേക്ഷതയും ഇന്ത്യൻ ജനാധിപത്യവും' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒറ്റ തിരഞ്ഞെടുപ്പല്ല മതനിരപേക്ഷത നേരിടുന്ന വെല്ലവിളിയാണ് ഇന്ത്യൻ ഭരണഘടന നേരിടുന്ന പ്രധാന പ്രശ്നം. ജനാധിപത്യം എവിടെയാണെങ്കിലും മതനിരപേക്ഷത അനിവാര്യമാണ്. നമ്മുടെ ഭരണഘടനയും മതനിരപേക്ഷമാണ്. എല്ലാ മതങ്ങളുടെയും സാരാംശം ഉൾക്കൊണ്ട് തയ്യാറാക്കിയതാണ് ഭരണഘടനയുടെ ആമുഖം.
നൂറ്റാണ്ടാകുന്ന വൈക്കം സത്യഗ്രഹമൊക്കെ അതിനു തെളിവായി നിൽക്കുന്നതായും സെബാസ്റ്റ്യൻ പോൾ പറഞ്ഞു.
സാംസ്കാരിക വകുപ്പിന്റെയും ശ്രീനാരായണ അന്തർദേശീയ പഠന തീർത്ഥാടന കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിലും വിജ്ഞാന വർദ്ധിനി സഭയുടെയും ചെറായി സഹോദര സ്മാരകത്തിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച സർവമത സമ്മേളനത്തിന്റെയും വൈക്കം സത്യഗ്രഹ സ്മരണയുടെയും സംസ്ഥാനതല സമാപനഘോഷത്തിന്റെ ഭാഗമായിരുന്നു പരിപാടി.
പുരോഗമന കലാസാഹിത്യ സംഘം വൈപ്പിൻ മേഖലാ സെക്രട്ടറി ടി.ആർ.വിനോദ് കുമാർ അദ്ധ്യക്ഷനായി. ശ്രീ നാരായണ അന്തർദേശീയ പഠന തീർത്ഥാടന കേന്ദ്രം ഡയറക്ടർ പ്രൊഫ. എസ്. ശിശുപാലൻ, വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ ഇ.കെ. ജയൻ എന്നിവരും സംസാരിച്ചു.
'ഗുരുദേവൻ ആധുനികതയുടെ സന്യാസി"
ബൗദ്ധ സ്വാധീനം കേരളത്തിലെ നവീന സമൂഹ്യ ചരിത്രത്തിൽ പ്രബലമാണെന്നു കാലടി സംസ്കൃത സർവകലാശാലയിലെ ഡോ. അജയ് ശേഖർ പറഞ്ഞു. 'ഗുരുദർശനവും ബൗദ്ധചിന്തയും' എന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനികതയെ പുണർന്ന സന്ന്യാസിയാണ് ശ്രീനാരായണ ഗുരു. മതങ്ങളെയെല്ലാം മനസിലാക്കി കാവ്യാനുഭാവങ്ങളിലൂടെ പകർന്ന വ്യക്തിയാണ് ഗുരുമെന്നും അജയ് ശേഖർ പറഞ്ഞു. ഡോ. ബീന ഗ്രാമപ്രകാശ് ചടങ്ങിൽ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |