
ചോറ്റാനിക്കര : കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ മുളന്തുരുത്തി മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ 16 വാർഡുകളിലെ കിടപ്പു രോഗികൾക്ക് ക്രിസ്മസ് പുതുവത്സര ദിനങ്ങളോടനുബന്ധിച്ച് കേക്ക് വിതരണം ചെയ്തു. ഒന്നാം വാർഡ്കനിവ് കമ്മിറ്റി കൺവീനർ പി. എൻ. റെജിക്ക് കേക്ക് നൽകി കനിവ് തൃപ്പൂണിത്തുറ ഏരിയാ കമ്മിറ്റി പ്രസിഡന്റ് എ.വി. കുര്യാക്കോസ് ഉദ്ഘാടനം നിർവഹിച്ചു. കനിവ് മുളന്തുരുത്തി മേഖലാ കമ്മിറ്റി പ്രസിഡന്റ് ഏ.ഒ. പീറ്റർ അദ്ധ്യക്ഷനായി. കനിവ് മുളന്തുരുത്തി രക്ഷാധികാരി പി.ഡി. രമേശൻ, സെക്രട്ടറി പി.എൻ. പുരുഷോത്തമൻ, കെ.എ. ജോഷി, ഏരിയ കമ്മറ്റി അംഗം റീന റെജി, ട്രഷറർ ലിജോ ജോർജ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |