SignIn
Kerala Kaumudi Online
Saturday, 24 October 2026 5.51 PM IST

കമിതാക്കളെ ഭീഷണിപ്പെടുത്തി പണം കവർന്നവർ അറസ്റ്റിൽ

johnson
ജോൺസൺ

വൈപ്പിൻ: പുതുവൈപ്പ് ബീച്ചിൽ കമിതാക്കളെ ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണും കവർന്ന കേസിൽ എളങ്കുന്നപ്പുഴ മാലിപ്പുറം മഠത്തിപ്പറമ്പിൽ ജോൺസൺ (36), മാലിപ്പുറം നികത്തിത്തറ റിനീഷ് (34), ചാപ്പാ കടപ്പുറം ഭാഗത്ത് കൊല്ലംപറമ്പിൽ ജിലോഷ് (42) എന്നിവരെ ഞാറയ്‌ക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം സ്വദേശികളായ കമിതാക്കളെയാണ് ഇവർ കത്തി കാണിച്ച് പീഡിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ചെയ്ത് കവർച്ച ചെയ്‌തത്.

ഇൻസ്‌പെക്ടർ സുനിൽ തോമസിനെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ എസ്.ഐ ടി.എസ്. സനീഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ എ.യു. ഉമേഷ്, ടി.സി. സുനിൽകുമാർ, ആന്റണി ഫ്രെഡ്ഡി ഫെർണാണ്ടസ് എന്നിവരാണ് ഉണ്ടായിരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL