SignIn
Kerala Kaumudi Online
Saturday, 24 October 2026 6.55 AM IST

ഐ.ടി ജോലിക്ക് പരിശീലനം നൽകും

itjob

കൊച്ചി: ഐ.ടി ജോലികൾക്ക് കോളേജ് വിദ്യാർത്ഥികളെ പ്രാപ്തമാക്കാൻ പരിശീലനം നൽകുന്നതിന് മൂവാറ്റുപുഴയിലെ ഇലാഹിയ കോളേജ് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്‌നോളജിയും ടെക്‌നോവാലി സോഫ്‌റ്റ്‌വെയർ ഇന്ത്യ ലിമിറ്റഡും ധാരണാപത്രം ഒപ്പുവച്ചു. 200 വിദ്യാർത്ഥികൾക്ക് വെർച്വൽ കരിയർ വർക്‌ഷോപ്പുകൾ, സൈബർ സെക്യൂരിറ്റി, എ.ഐ, മിഷ്യൻ ലേണിംഗ്, ഡാറ്റ സയൻസ് തുടങ്ങിയ വിഷയങ്ങളിൽ സൗജന്യപരിശീലനം നൽകും. ചടങ്ങിൽ കോളേജ് ഡയറക്‌ടർ പ്രൊഫ. ഡോ. അബ്ദുൽ സലാം വി.എച്ച്., പ്രൊഫ. ഡോ. ലിനോ എബ്രഹാം വർഗീസ്, പ്രൊഫ. ഡോ. കെ.എ. നവാസ്, ടെക്‌നോവാലി സോഫ്‌റ്റ്‌വെയർ ഡപ്യൂട്ടി ജനറൽ മാനേജർ സാജു ജോസ്, അസിസ്റ്റന്റ് ജനറൽ മാനേജർ ഡോ.കെ.വി. സുമിത്ര എന്നിവർ പങ്കെടുത്തു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, ILAHIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL