
കൊച്ചി: ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ബാങ്കേഴ്‌സ് ക്ലബ് കൊച്ചിയുടെ ആഭിമുഖ്യത്തിൽ കുടുംബ സംഗമം നടത്തി. സൗത്ത് ഇന്ത്യൻ ബാങ്ക് ഇന്റേണൽ ഓംബുഡ്‌സ്മാനും മോട്ടിവേഷണൽ സ്പീക്കറുമായ കെ.എ. ബാബു മുഖ്യാതിഥിയായി. കോർപ്പറേറ്റ് ലോകത്തെ "വർക്ക് ലൈഫ് ബാലൻസ്" എന്ന വിഷയത്തിൽ അദ്ദേഹം പ്രഭാഷണം നടത്തി. ചലച്ചിത്രകാരനും ദേശീയ അവാർഡ് ജേതാവുമായ ശരൺ വേണുഗോപാൽ പങ്കെടുത്തു. മെന്റലിസ്റ്റ് ജയസൂര്യ ബാലചന്ദ്രന്റെ പ്രത്യേക പരിപാടിലുണ്ടായിരുന്നു. ബാങ്കേഴ്‌സ് ക്ലബ് കൊച്ചി പ്രസിഡന്റ് ബിജു പുന്നച്ചാലിൽ, സെക്രട്ടറി ലക്ഷ്മി സി ദേവി, ട്രഷറർ രാജേഷ് മൂത്തേടൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |