
കൊച്ചി: മലയാള കാവ്യസാഹിതി സംസ്ഥാന സമ്മേളനം 11,12 തീയതികളിൽ കലൂർ റിന്യൂവൽ സെന്ററിൽ നടക്കും. കാവ്യസാഹിതി ബുക്സ് സ്റ്റാളിന്റെ ഉദ്ഘാടനം രാവിലെ 9.30ന് ഹന്ന അജിത് നിർവഹിക്കും. ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന സമ്മേളനം എഴുത്തുകാരൻ കെ.എൽ. മോഹനവർമ്മ ഉദ്ഘാടനം ചെയ്യും. നോവലിസ്റ്റ് സി. രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. വൈകിട്ട് നാലിന് നടക്കുന്ന കാവ്യോത്സവം ദേശമംഗലം രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. 12 ന് ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന സമാപന സമ്മേളനത്തിൽ നിരൂപകൻ പ്രൊഫ. എം. തോമസ് മാത്യു വിശിഷ്ടാതിഥിയാകും. വാർത്താസമ്മേളനത്തിൽ കാവാലം അനിൽ, സുഷമ ശിവരാമൻ, ഡോ. ആർ. രവീന്ദ്രൻ നായർ, ബിന്ദു ദിലീപ് രാജ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |