
മൂവാറ്റുപുഴ: 22 ന് നടക്കുന്ന അദ്ധ്യാപക സർവീസ് സംഘടന സമര സമിതിയുടെ സൂചനാ പണിമുടക്കവുമായി ബന്ധപ്പെട്ട മൂവാറ്റുപുഴ മേഖല സമരപ്രഖ്യാപന കൺവെൻഷൻ ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബിന്ദു രാജൻ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് എൽദോസ് മാത്യു അദ്ധ്യക്ഷത വഹിച്ചു. കെ.ജി ഒ.എഫ് ജില്ലാ ട്രഷറർ ഡോ. പി. കൃഷ്ണദാസ്, ജോയിന്റ് കൗൺസിൽ ജില്ലാ ട്രഷറർ കെ.കെ. ശ്രീജേഷ്, ജില്ലാ ജോയിന്റ് സെക്രട്ടറി സുഭാഷ് മാത്യു, കെ.ജി. ഒ. എഫ് ജില്ലാ വൈസ് പ്രസിഡന്റ് ഡോ. ലീന പോൾ, ജോയിന്റ് കൗൺസിൽ ജില്ലാ കമ്മിറ്റി അംഗം അനൂപ് കുമാർ എം.എസ്. എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |