
കൊച്ചി: മൈ കേരള ടൂറിസം അസോസിയേഷന്റെ (എം.കെ.ടി.എ) രജിത മെമ്മോറിയൽ ക്രിക്കറ്റ് ടൂർണമെന്റ് ഫെബ്രുവരി 22 മുതൽ 25 വരെ തൃപ്പൂണിത്തുറ പൂജ ഗ്രീൻഫീൽഡ് ഗ്രൗണ്ടിൽ നടക്കും. തായ്‌ലൻഡ്, മലേഷ്യ, ബാലി, ഇന്തോനേഷ്യ എന്നിവി
ടങ്ങളിൽനിന്നടക്കം 32 ടീമുകൾ പങ്കെടുക്കും.
ജേതാക്കൾക്ക് ഒന്നരലക്ഷം രൂപയും രണ്ടാം സ്ഥാനക്കാർക്ക് 75,000 രൂപയും ലഭിക്കും. സെമി ഫൈനലിസ്റ്റുകൾക്ക് 15,000 രൂപ വീതവും ഓരോ മത്സരത്തിലും മികവ് കാട്ടുന്നവർക്ക് വ്യക്തിഗത സമ്മാനങ്ങളും നൽകുമെന്ന് പ്രസിഡന്റ് അനി ഹനീഫ്, സെക്രട്ടറി എസ്. ദിലീപ് കുമാർ എന്നിവർ പറഞ്ഞു. തൃക്കാക്കര എ.സി.പി പി.വി. ബേബി ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |