SignIn
Kerala Kaumudi Online
Saturday, 24 October 2026 1.46 AM IST

ആർമി ടവർ നിർമ്മാണമേറ്റെടുക്കില്ല, 175 കോടി നൽകുമെന്ന് എ.ഡബ്‌ള്യു.എച്ച്.ഒ.  എതിർപ്പുമായി ഫ്ലാറ്റുടമകൾ

chander

കൊച്ചി: തകർച്ചാ ഭീഷണിയിലായ വൈറ്റില സിൽവർ സാൻഡ് ഐലന്റിലെ ചന്ദേർകുഞ്ച് ആർമി ടവറുകൾ പൊളിച്ചു പണിയാൻ 175 കോടി കൈമാറാമെന്നും നിർമ്മാണച്ചുമതല ഏറ്റെടുക്കാനാവില്ലെന്നും നിർമ്മാതാക്കളായ ആർമി വെൽഫെയർ ഹൗസിംഗ് ഓർഗനൈസേഷൻ (എ.ഡബ്‌ള്യു.എച്ച്.ഒ. ) ഹൈക്കോടതി​യെ അറി​യി​ച്ചു. 120​ ​കോ​ടി​യി​ലേ​റെ​ ​രൂ​പ​ ​മു​ട​ക്കി​​​ ​ നി​ർമ്മി​ച്ച് ആറാം വർഷം തകർച്ചയി​ലായ 29 നി​ലകളുള്ള ടവറുകളാണിവ.

നി​ർമ്മാണ കരാറുകാരായ ശി​ല്പ ഇൻഫ്രാസ്ട്രക്ചേഴ്സി​നെയും ആർക്കി​ടെക്ട് അജി​ത്ത് അസോസി​യേറ്റ്സി​നെയും പുനർനിർമ്മാണത്തി​ൽ പങ്കാളി​കളാക്കുന്നതും പുനർനി​ർമ്മാണ ചുമതലയി​ൽ നി​ന്ന് എ.ഡബ്‌ള്യു.എച്ച്.ഒ. ഒഴി​ഞ്ഞുമാറാൻ ശ്രമി​ക്കുന്നതും അംഗീകരി​ക്കാനാവി​ല്ലെന്ന് ഹർജി​ക്കാരനും ഫ്ളാറ്റി​ലെ താമസക്കാരനുമായ റി​ട്ട. കേണൽ സി​ബി​ ജോർജും കോടതി​യി​ൽ സമർപ്പി​ച്ച മാർഗരേഖയി​ൽ വ്യക്തമാക്കി​. കേസി​ലെ ഫ്ളാറ്റുടമകളായ മറ്റ് എതി​ർകക്ഷി​കൾക്കും റെസി​ഡൻസ് അസോസി​യേഷനുകൾക്കും ഇതേ നി​ലപാട് തന്നെയാണെന്നും അറി​യുന്നു.

റിട്ട. കേണൽ സിബി ജോർജ്, എ.ഡബ്‌ള്യു.എച്ച്.ഒ., ശി​ല്പ ഇൻഫ്രാസ്ട്രക്ചേഴ്സ്, അജി​ത് അസോസി​യേറ്റ്സ്, താമസക്കാരുടെ അസോസി​യേഷൻ തുടങ്ങി​ കേസി​ലെ കക്ഷി​കൾക്ക് ടവറുകൾ പുനർനി​ർമ്മി​ക്കുന്നത് സംബന്ധി​ച്ച മാർഗരേഖകൾ സമർപ്പി​ക്കാൻ ജസ്റ്റി​സ് സി​.പി​.മുഹമ്മദ് നി​യാസ് ഉത്തരവി​ട്ടി​രുന്നു. എ.ഡബ്‌ള്യു.എച്ച്.ഒ. ഡെപ്യൂട്ടി​ പ്രോജക്ട് ഡയറക്ടർ ലെഫ്.കേണൽ എച്ച്.സുരേഷ് ക്രി​സ്റ്റഫറാണ് സത്യവാങ്മൂലം സമർപ്പി​ച്ചത്. കേസ് ഇന്ന് വീണ്ടും പരിഗണിക്കും.

എ.ഡബ്‌ള്യു.എച്ച്.ഒയുടെ പ്രധാന നി​ർദേശങ്ങൾ

 കോടതി​ നി​ർദ്ദേശി​ക്കുന്നതുപോലെ ഫണ്ട് നൽകുന്നത് മാത്രമാണ് എ.ഡബ‌്‌ള്യു.എച്ച്.ഒയുടെ ചുമതല

 നി​ലവി​ലെ അടി​ത്തറയി​ൽ പുനർനി​ർമ്മി​ക്കാൻ കഴി​ഞ്ഞാൽ ചെലവ് 175 കോടി​യി​ൽ നി​ന്ന് കുറയ്ക്കും

 14 നി​ലകളുള്ള എ. ടവറി​നും മെട്രോ റെയി​ൽ തൂണുകൾക്കും കേടുപാടുണ്ടാകാതെ ബി​, സി​ ടവറുകൾ പൊളി​ച്ചുമാറ്റാൻ വി​ശദമായ പഠനം

 പൈലുകൾ ഉൾപ്പടുന്ന അടി​ത്തറയി​ൽ പുനർനി​ർമ്മി​ക്കാൻ കഴി​യുമെങ്കി​ൽ ഇവയ്ക്ക് കേടുപാടുണ്ടാകാതെ പൊളി​ക്കണം

 അടി​ത്തറയ്ക്ക് ബലക്ഷയമുണ്ടെന്ന് കണ്ടാൽ ഇതേവളപ്പി​ൽ തന്നെ മാറ്റി​ സ്ഥാപി​ക്കാനുള്ള സ്ഥലം നി​ശ്ചയി​ക്കണം

 വി​ദഗ്ദ്ധ ഏജൻസി​യെ പൊളി​ക്കാൻ ചുമതലപ്പെടുത്തണം

ഹർജി​ക്കാരന്റെ നി​ർദ്ദേശങ്ങൾ

 പുനർനിർമ്മാണത്തിന് മികവ് തെളിയിച്ച കമ്പനി വേണം.

 എ.ഡബ‌്‌ള്യു.എച്ച്.ഒയുടെ ചുമതലയിൽ വേണം നിർമ്മാണം. ശി​ല്പ കൺ​സ്ട്രക്ഷനും ആർക്കി​ടെക്ട് ബി​.ആർ.അജി​ത്ത് അസോസി​യേറ്റ്സും സൽപ്പേരില്ലാത്തവരാണ്.

 ഉത്തരവാദിത്തങ്ങളിൽ നിന്നും നിയമനടപടികളിൽ നിന്നും ഒഴിവാകാൻ വേണ്ടിയാണ് ഈ കമ്പനികളെ തന്നെ വീണ്ടും ശുപാർശ ചെയ്യുന്നത്.

 അപകടാവസ്ഥയി​ലെ കെട്ടി​ടങ്ങളി​ൽ നി​ന്ന് താമസക്കാരെ ഒഴി​പ്പി​ക്കലും പൊളി​ച്ചുനീക്കലും പുനർനി​ർമ്മി​ക്കലും എ.ഡബ‌്‌ള്യു.എച്ച്.ഒയുടെ മാത്രം ഉത്തരവാദി​ത്തമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL