
കൊച്ചി: ന്യൂ ലേബർ പാർട്ടി ഹിന്ദുസ്ഥാനി അവാംമോർച്ചയിൽ (സെക്കുലർ) ലയിക്കുന്ന സമ്മേളനം 12ന് രാവിലെ 9.30ന് അങ്കമാലി അഡ്ലക്സ് കൺവൻഷൻ സെന്ററിൽ നടക്കും. കേന്ദ്രമന്ത്രി ജിതിൻ റാം മാഞ്ചി പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. പാർട്ടി ദേശീയ അദ്ധ്യക്ഷൻ ഡോ. സന്തോഷ്കുമാർ സുമാൻ മുഖ്യപ്രഭാഷണം നടത്തും. പാർട്ടി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വി.കെ. വിക്രമൻ അദ്ധ്യക്ഷത വഹിക്കും. സ്വാഗതസംഘം ചെയർമാൻ ഡോ. ഇ.വി. മനോഹരൻ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ പി.എസ്. ചന്ദ്രൻ, മീഡിയ കൺവീനർ ജയേഷ് ശാസ്ത, മീഡിയ ജോയിന്റ് കൺവീനർ വിഷ്ണു വിക്രം എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |