
കോതമംഗലം: വനിതാ നേതാവിനെ വ്യക്തിപരമായി അപമാനിച്ചെന്ന പരാതിയിൽ യുവ നേതാക്കൾക്കെതിരെ കെ.പി.സി.സി അച്ചടക്ക നടപടിയെടുത്തു. കവളങ്ങാട് ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിയും ഗ്രാമപഞ്ചായത്ത് അംഗവുമായ സൈജന്റ് ചാക്കോ, ഡി .സി.സി അംഗം എബി എബ്രഹാം എന്നിവരെയാണ് പാർട്ടി ഭാരവാഹിത്വങ്ങളിൽ നിന്ന് നീക്കം ചെയ്തത്. കവളങ്ങാട് ഗ്രാമ പഞ്ചായത്ത് അംഗവും ഡി.സി.സി. സെക്രട്ടറിയുമായ സൗമ്യ ശശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കെ.പി.സി.സി നിയോഗിച്ച രണ്ടംഗ സമിതിയാണ് നടപടിക്ക് ശുപാർശ ചെയ്തത്. ആരോപണങ്ങളിൽ വസ്തുതയുണ്ടെന്നായിരുന്നു സമിതിയുടെ കണ്ടെത്തൽ. ഡി.സി.സിക്ക് പരാതി നൽകിയിട്ടും ഇടപെടൽ ഉണ്ടാകാതിരുന്നതിനെ തുടർന്നാണ് സൗമ്യ കെ.പി.സി.സിയെ സമീപിച്ചത്. ക്രമിനൽ സ്വഭാവമുള്ള വിഷയമാണെങ്കിലും പൊലീസിൽ പരാതി നൽകിയിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |