SignIn
Kerala Kaumudi Online
Saturday, 24 October 2026 3.54 AM IST

വൈ​ദി​ക​രെ​ ​പു​റ​ത്താ​ക്ക​ൽ: പ്ര​തി​ഷേ​ധി​ച്ച് ​വി​ശ്വാ​സി​കൾ

prathishedam

കൊ​ച്ചി​:​ ​എ​റ​ണാ​കു​ളം​ ​ബി​ഷ​പ്പ് ​ഹൗ​സി​ൽ​ ​സ​മ​രം​ ​ന​ട​ത്തി​യ​ 21​വൈ​ദി​ക​രെ​ ​പു​റ​ത്താ​ക്കി​യ​ ​പൊ​ലീ​സ് ​ന​ട​പ​ടി​ക്കെ​തി​രെ​ ​സം​ഘ​ടി​പ്പി​ച്ച​ ​പ്ര​തി​ഷേ​ധ​ത്തി​ൽ​ ​ക​ന്യാ​സ്ത്രീ​ക​ൾ​ ​ഉ​ൾ​പ്പെ​ടെ​ ​ആ​യി​ര​ങ്ങ​ൾ​ ​അ​ണി​നി​ര​ന്നു.​ ​സ​മ്മേ​ള​ന​ത്തി​ന് ​മു​മ്പ് ​നൂ​റോ​ളം​ ​വൈ​ദി​ക​ർ​ ​ജ​നാ​ഭി​മു​ഖ​ ​കു​ർ​ബാ​ന​ ​അ​ർ​പ്പി​ച്ചു.​ ​ഫാ.​ ​വ​ർ​ഗീ​സ് ​ചെ​ര​പ്പ​റ​മ്പി​ൽ​ ​മു​ഖ്യ​കാ​ർ​മ്മി​ക​ത്വം​ ​വ​ഹി​ച്ചു.
വൈ​ദി​ക​രെ​ ​മ​ർ​ദ്ദി​ക്കു​ക​യും​ ​വ​ലി​ച്ചി​ഴ​യ്ക്കു​ക​യും​ ​ചെ​യ്ത​ ​പൊ​ലീ​സ് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ​സ​മ്മേ​ള​നം​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​കൂ​രി​യ​ ​അം​ഗ​ങ്ങ​ളാ​യ​ ​ഫാ.​ ​ജോ​ഷി​ ​പു​തു​വാ,​ ​ഫാ.​ ​ജേ​ക്ക​ബ് ​പാ​ല​യ്‌​ക്കാ​പ്പി​ള്ളി,​ ​ഫാ.​ ​സൈ​മ​ൺ​ ​പ​ള്ളു​പ്പേ​ട്ട,​ ​ഫാ.​ ​ജി​സ്‌​മോ​ൻ​ ​ആ​ര​മ്പി​ള്ളി​ ​എ​ന്നി​വ​രെ​ ​പു​റ​ത്താ​ക്കു​ന്ന​ത​വ​രെ​ ​പ്ര​തി​ഷേ​ധം​ ​തു​ട​രു​മെ​ന്നും​ ​സ​മ്മേ​ള​നം​ ​പ്ര​ഖ്യാ​പി​ച്ചു. വൈ​ദി​ക​ ​സ​മി​തി​ ​സെ​ക്ര​ട്ട​റി​ ​ഫാ.​ ​കു​ര്യാ​ക്കോ​സ് ​മു​ണ്ടാ​ടാ​ൻ,​ ​അ​ൽ​മാ​യ​ ​മു​ന്നേ​റ്റം​ ​പ്ര​സി​ഡ​ന്റ് ​ഷൈ​ജു​ ​ആ​ന്റ​ണി​ ​എ​ന്നി​വ​ർ​ ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തി.​ ​ഫാ.​ ​ജോ​യി​ ​ക​ണ്ണ​മ്പു​ഴ,​ ​പി.​പി​ ​ജെ​റാ​ർ​ദ്,​ ​ഫാ.​ ​രാ​ജ​ൻ​ ​പു​ന്ന​ക്ക​ൽ,​ ​ഗ്രേ​സ് ​ജോ​ർ​ജ്,​ ​റി​ജു​ ​കാ​ഞ്ഞൂ​ക്കാ​ര​ൻ,​ ​ത​ങ്ക​ച്ച​ൻ​ ​പേ​ര​യി​ൽ​ ​എ​ന്നി​വ​ർ​ ​പ്ര​സം​ഗി​ച്ചു.

എല്ലായിടത്തും നടപ്പാക്കണം

സഭാനിലപാടുകൾക്കൊപ്പം നിന്ന സംഘടനകളെ സിനഡിന് ശേഷം പുറപ്പെടുവിച്ച സർക്കുലറിൽ മോശമായി പരാമർശിച്ചതിൽ കാത്തലിക് നസ്രാണി അസോസിയേഷൻ പ്രതിഷേധിച്ചു. തീർത്ഥാടന കേന്ദ്രങ്ങൾ, ബസിലിക്ക, ഫൊറോനകൾ ഇടവകകൾ, സന്യസ്തഭവനം, സഭാ സ്ഥാപനങ്ങൾ, കപ്പേളകൾ എന്നിവിടങ്ങളിൽ ഏകീകൃത കുർബാന നടപ്പാക്കണമെന്ന് ഭാരവാഹികളായ ചെയർമാൻ ഡോ. എം.പി. ജോർജ്, ഭാരവാഹികളായ ജോസ് പാറേക്കാട്ടിൽ, പോൾസൺ കുടിയിരിപ്പിൽ, ഷൈബി പാപ്പച്ചൻ എന്നിവർ ആവശ്യപ്പെട്ടു.

വൈദികർക്കെതിരെ നടപടി വേണം

ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി സഭയുടെ തീരുമാനങ്ങൾ നടപ്പാക്കണമെന്നും വൈദികർക്കെതിരായ നടപടികൾ തുടരണമെന്നും സംയുക്ത സഭാ സംരക്ഷണ സമിതി ആവശ്യപ്പെട്ടു. ചെയർമാൻ മത്തായി മുതിരേന്തി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വിത്സൻ വടക്കുഞ്ചേരി, ജോൺസൺ കോനിക്കര, കുര്യാക്കോസ് പഴയമഠം, ജോസ് അമ്പലത്തിങ്കൽ, ജോസ് മാളിയേക്കൽ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, PRIESTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL