
കൊച്ചി: ദേശീയ ഉപഭോക്തൃ ദിനാചാരണത്തിന്റെ സംസ്ഥാനതല ആഘോഷങ്ങളുടെ ഉദ്ഘാടനം ഇന്ന് രാവിലെ 10ന് ആലുവ മുൻസിപ്പൽ ടൗൺ ഹാളിൽ മന്ത്രി ജി.ആർ. അനിൽ നിർവഹിക്കും. അൻവർ സാദത്ത് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ഹൈബി ഈഡൻ എം.പി മുഖ്യാതിഥിയായിരിക്കും. സെമിനാർ, രാജീവ് ഗാന്ധി ഉപഭോക്തൃ സംരക്ഷണ പുരസ്കാര വിതരണം, ഉപഭോക്തൃ കേരളം മാസികയുടെ പ്രകാശനം, സ്കൂൾ കൺസ്യൂമർ ക്ലബ്ബുകൾക്ക് ധനസഹായം വിതരണം, ഉപഭോക്തൃ സംഘടനകൾക്കുള്ള ധനസഹായം വിതരണം, ഗ്രീൻ കൺസ്യൂമർ ഡേ പ്രോഗ്രാമിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം, എറണാകുളം ഉപഭോക്തൃ കമ്മിഷന് ഹരിത സ്ഥാപന സർട്ടിഫിക്കറ്റ് നൽകൽ എന്നിവ നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |