
തൃപ്പൂണിത്തുറ: അയോദ്ധ്യ രാംമന്ദിർ പ്രാണപ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ച് തൃപ്പൂണിത്തുറ രാമായണസമിതിയുടെ നേതൃത്വത്തിൽ ആനന്ദോത്സവം നടന്നു. ചക്കംകുളങ്ങര സീതാറാം കലാമന്ദിറിൽ അമൃതാനന്ദമയി ഭജന സമിതിയുടെ ദജനയോടെ ആരംഭിച്ചു. തുടർന്ന് ശ്രീപൂർണത്രയീശ ക്ഷേത്രത്തിന് മുൻപിൽ നിന്ന് ആരംഭിച്ച മഹാശോഭായാത്ര നഗരം ചുറ്റി സീതാറാം കലാമന്ദിറിൽ അവസാനിച്ചു. നാരായണസമിതിയുടെ ഭജനയും നടന്നു. ആനന്ദോത്സവം സംയോജൻ എ.ആർ. മോഹനൻ, ആർ.എസ്.എസ് നഗർകാര്യവാഹ് ടി. രാഗേഷ്, ഹിന്ദു ഐക്യവേദി താലൂക്ക് സെക്രട്ടറി അനീഷ് ചന്ദ്രൻ, രാമായണ സമിതി പ്രസിഡന്റ് കൃഷ്ണകുമാർ, സംയോജകൻ ആർ.ആർ. കുറുപ്പ്, സെക്രട്ടറി ഡി. വേണു എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |