
കൊച്ചി: പുതിയ ടണൽ നിർമ്മിച്ച് മുല്ലപ്പെരിയാർ പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മൂവാറ്റുപുഴ നാസിന്റെ നേതൃത്വത്തിൽ നടത്തിയ പ്രചാരണജാഥയ്ക്ക് ഹൈക്കോടതി ജംഗ്ഷനിൽ ജനകീയ പ്രതിരോധ സമിതി സ്വീകരണം നൽകി. സംസ്ഥാന കൺവീനർ എൻ.ആർ. മോഹൻകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. സിറ്റി യൂണിറ്റ് സെക്രട്ടറി കെ.പി. സാൽവിൻ അദ്ധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റൻ ഡോ. വിൻസെന്റ് മാളിയേക്കൽ, പായിപ്ര കൃഷ്ണൻ, ബെൻസി മണിത്തോട്ടം, അഡ്വ. ഇ.കെ. ജോസ്, പി.പി. എബ്രഹാം, വിൽസൺ കുരിശിങ്കൽ, എൽദോ ബാബു വട്ടക്കാവൻ, സി.കെ. തമ്പി, നിഖിൽ സജി തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |