
തൃപ്പൂണിത്തുറ: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ തൃപ്പൂണിത്തുറ സെൻട്രൽ യൂണിറ്റ് നടത്തിയ മെഗാ മെഡിക്കൽ ക്യാമ്പ് നഗരസഭ ചെയർപേഴ്സൺ രമ സന്തോഷ് ഉദ്ഘാടനം ചെയ്തു. ഡോ. ആർ. ശശികുമാർ അദ്ധ്യക്ഷനായി. എം.ജെ. ബാബു, കെ. രാമചന്ദ്രൻനായർ, ടി.കെ. മനോഹരൻ, ടി.വി. ശ്യാമ എന്നിവർ സംസാരിച്ചു. പ്രശസ്ത ഭിഷഗ്വരനായ പി.കെ. ശശിധരൻ ആരോഗ്യ ക്ലാസ് എടുത്തു. ആയുർവേദ മെഡിക്കൽ കോളേജ്, ദേവി ഹോസ്പിറ്റൽ, ആർ.സി.എം ഐ. ഹോസ്പിറ്റൽ, ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ, കെ.എം.എസ്.ആർ.എ തുടങ്ങിയവർ സഹകരിച്ചു. മുത്തൂറ്റ് സ്നേഹാശ്രയയുടെ സൗജന്യ രക്തപരിശോധനയും നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |