SignIn
Kerala Kaumudi Online
Saturday, 24 October 2026 4.17 PM IST

അടിപൊളിയാകും ഭൂതത്താൻ കെട്ട്

bhoothathankettu

കോ​ത​മം​ഗ​ലം​:​ ​സം​സ്ഥാ​ന​ ​ജ​ല​ ​വി​ഭ​വ​ ​വ​കു​പ്പ് ​ആ​വി​ഷ്ക​രി​ച്ചി​ട്ടു​ള്ള​ ​ഇ​റി​ഗേ​ഷ​ൻ​ ​ടൂ​റി​സം​ ​പ​ദ്ധ​തി​ ​യാ​ഥാ​ർ​ത്ഥ്യ​മാ​കു​ന്നു.​ ​വ​കു​പ്പി​ന്റെ​ ​കീ​ഴി​ലെ​ ​അ​ണ​ക്കെ​ട്ടു​ക​ളും​ ​അ​നു​ബ​ന്ധ​ ​സം​വി​ധാ​ന​ങ്ങ​ളും​ ​സ്വ​കാ​ര്യ​മേ​ഖ​ല​യെ​ ​സ​ഹ​ക​രി​പ്പി​ച്ച് ​മി​ക​ച്ച​ ​വ​രു​മാ​നം​ ​ന​ൽ​കു​ന്ന​ ​വി​നോ​ദ​സ​ഞ്ചാ​ര​ ​കേ​ന്ദ്ര​ങ്ങ​ളാ​യി​ ​മാ​റ്റു​ക​യാ​ണ് ​ല​ക്ഷ്യം.​ ​ആ​ദ്യ​ ​പ​ദ്ധ​തി​ ​എ​റ​ണാ​കു​ള​ത്തെ​ ​ഭൂ​ത​ത്താ​ൻ​കെ​ട്ടി​ൽ​ ​ന​ട​പ്പാ​ക്കു​ന്ന​തി​ന് ​സ​ർ​ക്കാ​രി​ന്റെ​ ​അ​നു​മ​തി​യാ​യി.​ ​കോ​ഴി​ക്കോ​ട് ​ആ​സ്ഥാ​ന​മാ​യ​ ​എ​ഫ്.​ഐ.​സി.​ടി.​ ​റീ​ഡി​ഫൈ​ൻ​ ​ഡ​സ്റ്റി​നേ​ഷ​ൻ​ ​പ്രൈ​വ​റ്റ് ​ലി​മി​റ്റ​ഡി​ന് ​ദൂ​ത​ത്താ​ൻ​കെ​ട്ട് ​ഇ​റി​ഗേ​ഷ​ൻ​ ​ടൂ​റി​സം​ ​കൈ​മാ​റി​യു​ള്ള​ ​സ​ർ​ക്കാ​ർ​ ​ഉ​ത്ത​ര​വ് ​പു​റ​ത്തി​റ​ങ്ങി.​ ​ഇ​രു​പ​ത് ​വ​ർ​ഷ​ത്തേ​ക്കാ​ണ് ​ക​രാ​ർ.​ 125​ ​കോ​ടി​ ​രൂ​പ​യു​ടെ​ ​നി​ക്ഷേ​പ​മാ​ണ് ​ക​മ്പ​നി​യു​ടെ​ ​വാ​ഗ്ദാ​നം.​ ​
വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലു​ൾ​പ്പ​ടെ​ ​ടൂ​റി​സം​ ​പ​ദ്ധ​തി​ക​ൾ​ ​ന​ട​പ്പാ​ക്കി​കൊ​ണ്ടി​രി​ക്കു​ന്ന​ ​ക​മ്പ​നി​യാ​ണ് ​എ​ഫ്.​ ​ഐ.​സി.​ടി.​ ​റീ​ഡി​ഫൈ​ൻ​ ​ഡ​സ്റ്റി​നേ​ഷ​ൻ​ ​പ്രൈ​വ​റ്റ് ​ലി​മി​റ്റ​ഡ്.​ ​സം​സ്ഥാ​ന​ത്തെ​ ​മ​റ്റ് ​മേ​ഖ​ല​ക​ളി​ലെ​ ​ഇ​റി​ഗേ​ഷ​ൻ​ ​ടൂ​റി​സം​ ​പ​ദ്ധ​തി​ക​ളു​ടെ​ ​ന​ട​ത്തി​പ്പും​ ​ഇ​തേ​ ​ക​മ്പ​നി​ക്ക് ​ന​ൽ​കാ​നാ​ണ് ​ആ​ലോ​ച​ന.​ ​മ​ന്ത്രി​ ​റോ​ഷി​ ​അ​ഗ​സ്റ്റി​ന്റെ​ ​താ​ത്പ​ര്യ​ത്തി​ലാ​ണ് ​ഇ​റി​ഗേ​ഷ​ൻ​ ​ടൂ​റി​സം​ ​പ​ദ്ധ​തി​ ​ആ​വി​ഷ്ക​രി​ച്ചി​രി​ക്കു​ന്ന​ത്.

വരുന്നത് വൻ വികസന പദ്ധതി

ഭൂ​ത​ത്താ​ൻ​കെ​ട്ട് ​അ​ണ​ക്കെ​ട്ടും​ ​ജ​ലാ​ശ​യ​വും​ ​പെ​രി​യാ​റും​ ​ബോ​ട്ട് ​സ​വാ​രി​യും​ ​മ​നോ​ഹ​ര​മാ​യ​ ​മ​ല​നി​ര​ക​ളും​ ​നി​ബി​ഢ​ ​വ​ന​വും​ ​ത​ട്ടേ​ക്കാ​ട് ​പ​ക്ഷി​ ​സ​ങ്കേ​ത​വും​ ​ഇ​പ്പോ​ൾ​ ​ത​ന്നെ​ ​സ​ഞ്ചാ​രി​ക​ൾ​ക്ക് ​പ്രി​യ​പ്പെ​ട്ട​താ​ണ്.​ ​ഓ​രോ​ ​സീ​സ​ണി​ലും​ ​ല​ക്ഷ​ത്തി​ലേ​റെ​ ​സ​ന്ദ​ർ​ശ​ക​ർ​ ​എ​ത്തു​ന്നു​ണ്ടെ​ന്നാ​ണ് ​ക​ണ​ക്ക്.​ ​സ്വ​കാ​ര്യ​ ​മേ​ഖ​ല​യു​ടെ​ ​സ​ഹ​ക​ര​ണ​ത്തോ​ടെ​ ​ടൂ​റി​സം​ ​വി​ക​സ​നം​ ​സാ​ധ്യ​മാ​കു​ന്ന​തു​വ​ഴി​ ​ഭൂ​ത​ത്താ​ൻ​കെ​ട്ടി​ലേ​ക്ക് ​ഇ​പ്പോ​ഴു​ള്ള​തി​ന്റെ​ ​പ​തി​ൻ​മ​ട​ങ്ങ് ​സ​ഞ്ചാ​രി​ക​ൾ​ ​ആ​ക​ർ​ഷി​ക്ക​പ്പെ​ടും.​ ​ഭൂ​ത​ത്താ​ൻ​കെ​ട്ടി​ലും​ ​സ​മീ​പ​ ​പ്ര​ദേ​ശ​ങ്ങ​ളി​ലും​ ​കൂ​ടു​ത​ൽ​ ​തൊ​ഴി​ൽ​ ​അ​വ​സ​ര​ങ്ങ​ളും​ ​വി​ക​സ​ന​വും​ ​ഉ​ണ്ടാ​കും.​ ​അ​മ്യൂ​സ്‌​മെ​ന്റ് ​പാ​ർ​ക്ക് ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​വ​ലി​യ​ ​വി​നോ​ദോ​പാ​ധി​ക​ളാ​ണ് ​പു​തി​യ​ ​പ​ദ്ധ​തി​യു​ടെ​ ​ഭാ​ഗ​മാ​യി​ ​ഭൂ​ത​ത്താ​ൻ​കെ​ട്ടി​ലെ​ത്തു​ന്ന​ത്.

ഇപ്പോഴുള്ള പൂന്തോട്ടം, പാർക്ക്, വാച്ച് ടവർ, ബോട്ട് സവാരി, ബോട്ട് ജട്ടികൾ എന്നിവ കമ്പനിയുടെ നിയന്ത്രണത്തിലേക്ക് മാറ്റി.

നിറുത്തി വച്ചിട്ടുള്ള ബോട്ട് സവാരി സാങ്കേതിക നടപടികൾ പൂർത്തികരിച്ച ശേഷം പുനരാരംഭിക്കും.

കുട്ടമ്പുഴ, തട്ടേക്കാട്, ഇഞ്ചത്തൊട്ടി, നേര്യമംഗലം തുടങ്ങി പ്രദേശങ്ങളേയും ഉൾപ്പെടുത്തികൊണ്ടുള്ളതാണ് ഭൂതത്താൻകെട്ട് ഇറിഗേഷൻ ടൂറിസം പദ്ധതി. ഈ പ്രദേശങ്ങളിലെല്ലാം ടൂറിസം പ്രവർത്തനങ്ങളും നിർമ്മിതികളുമുണ്ടാകും.

നി​ബ​ന്ധ​ന​കൾ

​നി​യ​മാ​നു​സൃ​ത​മു​ള്ള​ ​പ്ര​വ​ർ​ത്തി​ക​ൾ​ ​മാ​ത്രം​ ​ന​ട​ത്തുക
​നി​ർ​മ്മി​തി​ക​ൾ​ ​എ​ക്സി​ക്യൂ​ട്ടീ​വ് ​എ​ൻ​ജി​നീ​യ​റു​ടെ​ ​അ​നു​മ​തി​യോ​ടെ​ ​മാ​ത്രം​ ​ന​ട​ത്തുക
​വ​രു​മാ​നം​ ​സ​ർ​ക്കാ​രു​മാ​യി​ ​പ​ങ്കി​ടുക
​ജ​ല​വി​ഭ​വ​വ​കു​പ്പി​ന്റെ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും​ ​ഭാ​വി​ ​ആ​വ​ശ്യ​ങ്ങ​ൾ​ക്കും​ ​ത​ട​സം​ ​സൃ​ഷ്ടി​ക്ക​രു​ത്
​വ​രു​മാ​ന​ ​ക​ണ​ക്കു​ക​ൾ​ ​സു​താ​ര്യ​മാ​യി​ ​സൂ​ക്ഷി​ക്ക​ണം
​സ​ർ​ക്കാ​രി​ന് ​ല​ഭി​ക്കു​ന്ന​ ​വ​രു​മാ​നം​ ​ഇ​റി​ഗേ​ഷ​ൻ​ ​ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ​ ​ഡ​വ​ല​പ്മെ​ന്റ് ​കോ​ർ​പ്പ​റേ​ഷ​ൻ​ ​വ​ഴി​ ​വി​നി​യോ​ഗി​ക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL