SignIn
Kerala Kaumudi Online
Monday, 25 May 2026 12.47 PM IST

സാനുമാഷ് ക്ലാസ് എടുക്കും

mksanu

കൊച്ചി: മഹാരാജാസ് കോളേജിൽ പ്രൊഫ. എം.കെ. സാനു വീണ്ടും അദ്ധ്യാപകനായി എത്തുന്നു. നാളെ രാവിലെ 11ന് മൂന്നാംവർഷ ബി.എ മലയാളം ക്ലാസിൽ കാവ്യസങ്കല്പം എന്ന വിഷയത്തിലാണ് ക്ലാസ് എടുക്കുക. അലുമ്നി കണക്ട് സെല്ലിന്റെയും മഹാരാജാസ് അലുമ്നി അസോസിയേഷന്റെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. പൂർവ വിദ്യാർത്ഥികളും വിദ്യാർത്ഥികളും പരിപാടിയിൽ പങ്കെടുക്കും.

കൺവീനർ സിമി കെ. വിജയൻ, മഹാരാജാസ് കോളേജ് മലയാളം വിഭാഗം അദ്ധ്യക്ഷ ഡോ. സുമി ജോയി ഓലിയപ്പുറം, പ്രിൻസിപ്പൽ ഡോ. എസ്. ഷജിലബീവി എന്നിവർ ചടങ്ങിൽ പ്രസംഗിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM, MAHARAJAS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL