
കൊച്ചി: ഭിന്നശേഷിക്കാരായ കുട്ടികൾക്കായി റോട്ടറി കൊച്ചിൻ ഇന്റർനാഷണൽ സംഘടിപ്പിച്ച സർഗോത്സവം ഭാവന 2025ൽ മാനസിക ഭിന്നശേഷി വിഭാഗത്തിൽ തുറവൂർ സാൻജോ സദൻ സ്പെഷ്യൽ സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി. ശാരീരിക ഭിന്നശേഷി വിഭാഗത്തിൽ ചിറ്റേത്തുകര ഹോം ഒഫ് ഫെയ്ത്തും ഓവറോൾ നേടി. മാനസികഭിന്നശേഷി വിഭാഗത്തിൽ പന്നിമറ്റം അനുഗ്രഹ നികേതൻ സ്പെഷ്യൽ സ്കൂൾ രണ്ടും നായരമ്പലം കരുണ മൂന്നും സ്ഥാനങ്ങൾ നേടി. ജസ്റ്റിസ് വി.ജി. അരുൺ, റോട്ടറി ഡിസ്ട്രിക്ട് നിയുക്ത ഗവർണർ ഡോ.ജി.എൻ. രമേശ്, നെസ്റ്റ് ഗ്രൂപ്പ് വൈസ് പ്രസിഡന്റ് പി.സി. രജീത് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |