
കൊച്ചി: ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജിന്റെ 100-ാമത് വാർഷികാഘോഷത്തിന്റെ ഭാഗമായി ജനുവരി 28, 29, 30 തീയതികളിൽ കോളേജിൽ ഗാന്ധിയൻ എക്സിബിഷൻ ‘ദർപ്പൺ’നടക്കും. സിനിമാതാരം വി.കെ. ശ്രീരാമൻ ഉദ്ഘാടനം ചെയ്യും. 28ന് രാവിലെ മുതൽ വിവിധ രാജ്യങ്ങളിൽ ഗാന്ധിജിയുടെ പേരിൽ ഇറക്കിയ തപാൽ സ്റ്രാമ്പുകളുടെയും നാണയങ്ങളുടെയും പ്രദർശനം, 150ഓളം ചിത്രങ്ങളുടെ പ്രദർശനം എന്നിവ നടക്കും. 29ന് വൈകിട്ട് 6ന് ഗാന്ധിയൻ ഫിലിം ഫെസ്റ്റിവൽ ‘ദൃഷ്ടി’ക്ക് തുടക്കമാകും. തുടർന്ന് കലാ അവതരണം ‘ദർശൻ’സംവിധായകൻ ജൂഡ് ആന്റണി ഉദ്ഘാടനം ചെയ്യും. കോളേജിന് ഓട്ടോണോമസ് പദവി ലഭിച്ചതായി മാനേജർ ഡോ. കെ.പി. ഔസേപ്പ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |