
കൊച്ചി: തൃക്കാക്കര ഗവ. മോഡൽ എൻജിനിയറിംഗ് കോളേജിൽ സ്ഥാപിച്ച മെഷീൻ ടൂൾ ലബോറട്ടറി, കോമൺ കമ്പ്യൂട്ടിംഗ് സെന്റർ എന്നിവയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 10.30ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിക്കും.
550 ചതുരശ്രമീറ്റർ വിസ്തൃതിയുള്ള മെഷീൻ ടൂൾ ലബോറട്ടറിയിലൂടെ ഏറ്റവും പുതിയ മെഷീനറികൾ, ഓട്ടോമേഷൻ സാങ്കേതികവിദ്യകൾ എന്നിവയിൽ പരിശീലനം നൽകും. 480 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള കോമൺ കമ്പ്യൂട്ടറിംഗ് സെന്ററിൽ ഡാറ്റാ സയൻസ്, മെഷീൻ ലേണിംഗ്, സിമുലേഷനുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലകളിൽ വിദ്യാർത്ഥികൾക്കും ഗവേഷകർക്കും പരിശീലനം നൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |