
കൊച്ചി: പ്രായമായ കാൻസർ രോഗികൾക്ക് പ്രത്യേക പരിചരണം നൽകേണ്ടതിന്റെ ആവശ്യകതയിൽ ഊന്നൽ നൽകി കൊച്ചിൻ ഓങ്കോളജി ഗ്രൂപ്പ് അതിന്റെ വാർഷിക മീറ്റിംഗും സി.എം.ഇയും (കൺടിന്യൂയിംഗ് മെഡിക്കൽ എഡ്യുക്കേഷൻ) സംഘടിപ്പിച്ചു. ഏഷ്യൻ ജെറിയാട്രിക് ഓങ്കോളജി സൊസൈറ്റിയുമായി സഹകരിച്ച് സംഘടിപ്പിച്ച പരിപാടിയിൽ മേഖല നേരിടുന്ന അസാധാരണമായ വെല്ലുവിളികളെക്കുറിച്ചും സമഗ്ര പരിചരണത്തിന്റെയും സാങ്കേതികവിദ്യയുടെയും പ്രാധാന്യത്തെക്കുറിച്ചും വിദഗ്ദ്ധ ഡോക്ടർമാർ വിശദീകരിച്ചു. കൊച്ചി ആസ്റ്റർ മെഡ്‌സിറ്റിയിലെ മെഡിക്കൽ ഓങ്കോളജി സീനിയർ കൺസൾട്ടന്റും സി.ഒ.ജി സെക്രട്ടറിയുമായ ഡോ. അരുൺ വാര്യർ സംസാരിച്ചു. വയോജന ക്യാൻസർ പരിചരണം മെച്ചപ്പെടുത്തുന്നതിനായി ടെലിമെഡിസിൻ, എ.ഐ (നിർമ്മിതബുദ്ധി),പ്രെഡിക്ടിവ് അനലറ്റിക്‌സ് (പ്രവചന വിശകലനം) എന്നിവയുൾപ്പെടെയുള്ള സാങ്കേതികവിദ്യയുടെ നിർണായക പങ്കും യോഗത്തിൽ ചർച്ചയായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |